+

കൊല്‍ക്കത്ത കൂട്ടബലാത്സംഗക്കേസ്; മൂന്നുപ്രതികളെ കോളേജില്‍ നിന്നും പുറത്താക്കി

കൊല്‍ക്കത്ത ബലാത്സംഗം  കേസില്‍ മൂന്നുപ്രതികളെ കോളേജില്‍ നിന്നും പുറത്താക്കി. മുഖ്യപ്രതിയും കോളേജിൻ്റെ അഡ്‌ഹോക് ഫാക്കല്‍റ്റി അംഗവുമായ മോണോജിത് മിശ്ര, വിദ്യാർത്ഥികളായ പ്രമിത് മുഖർജി, സെയ്ബ് അഹമ്മദ് എന്നിവരെയാണ് പുറത്താക്കിയത്. കോളേജിലെ സെക്യൂരിറ്റി ജീവനക്കാരൻ പിനാകി ബാനർജിയാണ് കേസിലെ മറ്റൊരു പ്രതി.

കൊല്‍ക്കത്ത:കൊല്‍ക്കത്ത ബലാത്സംഗം  കേസില്‍ മൂന്നുപ്രതികളെ കോളേജില്‍ നിന്നും പുറത്താക്കി. മുഖ്യപ്രതിയും കോളേജിൻ്റെ അഡ്‌ഹോക് ഫാക്കല്‍റ്റി അംഗവുമായ മോണോജിത് മിശ്ര, വിദ്യാർത്ഥികളായ പ്രമിത് മുഖർജി, സെയ്ബ് അഹമ്മദ് എന്നിവരെയാണ് പുറത്താക്കിയത്. കോളേജിലെ സെക്യൂരിറ്റി ജീവനക്കാരൻ പിനാകി ബാനർജിയാണ് കേസിലെ മറ്റൊരു പ്രതി.

ഇക്കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സൗത്ത് കൊല്‍ക്കത്തയിലെ ലോ കോളേജില്‍ നിയമവിദ്യാര്‍ത്ഥിനി കൂട്ട ബലാത്സംഗത്തിനിരയായത്. പഠനാവശ്യവുമായി ബന്ധപ്പെട്ട് സംഭവ ദിവസം വൈകിട്ട് നാല് മണിക്ക് കോളേജില്‍ എത്തിയതായിരുന്നു വിദ്യാര്‍ത്ഥിനി. ഇതിനിടെ മൊണോജിത് മിശ്ര അവിടേയ്ക്ക് വരികയും പെണ്‍കുട്ടിയോട് കൂടെ വരാന്‍ ആവശ്യപ്പെടുകയുമായിരുന്നു. പെണ്‍കുട്ടിയെ സെക്യൂരിറ്റി ജീവനക്കാരന്റെ മുറിയിലേക്ക് വലിച്ചിഴച്ചാണ് പ്രതികള്‍ പീഡിപ്പിച്ചത്.

facebook twitter