+

കൊൽക്കത്തയിൽ പിതാവിന്റെ കാമുകിയെ കുത്തികൊലപ്പെടുത്തി 16കാരൻ

കൊൽക്കത്തയിൽ പിതാവിന്റെ കാമുകിയെ കുത്തികൊലപ്പെടുത്തി 16കാരൻ

കൊൽക്കത്ത: പിതാവിന്റെ കാമുകിയെ മകൻ കുത്തികൊലപ്പെടുത്തി. 24കാരിയായ കാമുകിയെയാണ് പതിനാറുകാരൻ കൊലപ്പെടുത്തിയത്. സംഭവത്തിൽ പതിനാറുകാരന്റെ അമ്മയെയും കൂട്ടാളിയായ 22കാരനെയും പൊലീസ് അറസ്റ്റ് ചെയ്തു.

കിഴക്കൻ കൊൽക്കത്തയിലെ തിരക്കേറിയ ഇഎം ബൈപാസ് റോഡിലുള്ള ചായക്കടയിൽ വച്ചായിരുന്നു സംഭവം. യുവതി പ്രതിയുടെ പിതാവിനൊപ്പം ചായക്കടയിൽ എത്തിയപ്പോഴാണ് പതിനാറുകാരൻ കൊലപ്പെടുത്തിയത്. യുവതിയെ ഉടൻ തന്നെ എൻആർഎസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

facebook twitter