+

കൊല്ലത്ത് നിരോധിത പുകയില ഉൽപ്പന്നങ്ങൾ കടത്തിയ പിക്ക് അപ്പ് വാൻ പിടികൂടി

ഡിവൈസറിൽ ഇടിച്ച് കയറിയ പിക്കപ്പ് വാനിൽ നിന്ന് ഡ്രൈവർ ഓടി രക്ഷപ്പെട്ടു. പ്രതിയെ തിരിച്ചറിഞ്ഞതായി പൊലീസ് പറഞ്ഞു. പിടികൂടിയത് കൂൾ ഇനത്തിലെ പുകയില ഉൽപ്പന്നങ്ങൾ.

കൊല്ലം : കൊല്ലത്ത് നിരോധിത പുകയില ഉൽപ്പന്നങ്ങൾ കടത്തിയ പിക്ക് അപ്പ് വാൻ പൊലീസ് പിടികൂടി. ഡിവൈസറിൽ ഇടിച്ച് കയറിയ പിക്കപ്പ് വാനിൽ നിന്ന് ഡ്രൈവർ ഓടി രക്ഷപ്പെട്ടു. പ്രതിയെ തിരിച്ചറിഞ്ഞതായി പൊലീസ് പറഞ്ഞു. പിടികൂടിയത് കൂൾ ഇനത്തിലെ പുകയില ഉൽപ്പന്നങ്ങൾ. ഉൽപ്പന്നങ്ങൾക്ക് 50 ലക്ഷം രൂപ വില വരുമെന്ന് പൊലീസ് അറിയിച്ചു. ജിഎസ്ടി വിഭാഗവും പിക്ക് അപ്പ് വാനിനെ പിന്തുടർന്നിരുന്നു.

facebook twitter