വിമാനത്തിനുള്ളില്‍ പുകവലിച്ച കൊല്ലം സ്വദേശി പിടിയില്‍

01:30 PM Aug 12, 2025 |


തിരുവനന്തപുരം: വിമാനത്തിനുള്ളില്‍ പുകവലിച്ച കൊല്ലം സ്വദേശി പിടിയില്‍. കൊല്ലം പള്ളിമണ്‍ സ്വദേശിയായ യുവാവാണ് പിടിയിലായത്. ഷാർജയില്‍ നിന്നു തിരുവനന്തപുരത്ത് എത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ യാത്രക്കാരനാണ് വിമാനത്തിലെ ശുചിമുറിയില്‍ പുകവലിച്ചത് .വിമാന ജീവനക്കാരാണ് ഇയാളെ പിടികൂടി പൊലീസിന് കൈമാറിയത്.

വലിയതുറ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടു. ഒളിപ്പിച്ചു കടത്തിയ ലൈറ്റർ ഉപയോഗിച്ചാണ് സിഗരറ്റ് കത്തിച്ചത്. ശുചിമുറിയില്‍ പുക ഉയർന്നതോടെ വിമാനത്തിലെ അപായമണി മുഴങ്ങുകയായിരുന്നു.