കൊണ്ടോട്ടിയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റ് യുവാവ് മെഡിക്കൽ കോളേജിൽ

11:40 AM Feb 01, 2025 | Neha Nair

കൊണ്ടോട്ടി : വട്ടപറമ്പ് ചോലക്കൽ മച്ചിങ്ങൽ സുബൈർ (36) ആണ് അപകടത്തിൽ കാലിന് ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ളത്.

കൊണ്ടോട്ടി വട്ടപറമ്പ് തുറക്കൽ റോഡിൽ കഴിഞ്ഞ ദിവസം ജോലി കഴിഞ്ഞ് രാത്രി 8.30 ന് ഇരു ചക്രവാഹനത്തിൽ വീട്ടിലേക്ക് മടങ്ങും വഴിയാണ് പന്നിയുടെ ആക്രമണം ഉണ്ടായത്  നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്.കാലിന് ആണ് പരിക്കേറ്റത്ഈ പ്രദേശത്ത് പന്നി ശല്യം രൂക്ഷമാണ്.