+

കോന്നി പയ്യനാമണ്‍ ക്വാറി അപകടം: കാണാതായ തൊഴിലാളിക്കായി ഇന്നും തെരച്ചില്‍ തുടരും

ഒഡീഷ സ്വദേശി മഹാദേവിന്റെ മൃതദേഹം ഇന്നലെ പുറത്തെടുത്തു.

കോന്നി പയ്യനാമണ്‍ പാറമടയിലെ അപകടത്തില്‍ കാണാതായ തൊഴിലാളിക്കായി ഇന്ന് തെരച്ചില്‍ തുടരും. ബീഹാര്‍ സ്വദേശിയെ കണ്ടെത്താനുള്ള ദൗത്യത്തില്‍ എന്‍ഡിആര്‍എഫ് സംഘവും പങ്കാളികളാകും. ഒഡീഷ സ്വദേശി മഹാദേവിന്റെ മൃതദേഹം ഇന്നലെ പുറത്തെടുത്തു. ക്വാറിയുടെ അനുമതിയടക്കം പരിശോധിച്ച് അടിയന്തര റിപ്പോര്‍ട്ട് നല്‍കാന്‍ ജിയോളജി വകുപ്പിന് കളക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അളവില്‍ കൂടുതല്‍ പാറ പൊട്ടിക്കല്‍ നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കും. അടുത്ത വര്‍ഷം വരെ ക്വാറിക്ക് ലൈസന്‍സ് ഉണ്ടെന്ന് കളക്ടര്‍ വ്യക്തമാക്കി. ജിയോളജി വകുപ്പിന്റെ റിപ്പോര്‍ട്ട് ലഭിച്ചശേഷമായിരിക്കും സംഭവത്തില്‍ തുടര്‍നടപടി സ്വീകരിക്കുക. അപകട സാഹചര്യത്തില്‍ ക്വാറി പ്രവര്‍ത്തനം നിര്‍ത്തിവെപ്പിച്ചിരിക്കുകയാണ്.

facebook twitter