+

വെറും10 മിനിറ്റിൽ മതി ഈ വെറൈറ്റി ചായക്കടി തയ്യാറാക്കാൻ

ചേരുവകൾ •കണവ - ഒന്നര കിലോ  •വെളിച്ചെണ്ണ - 3 ടേബിൾസ്പൂൺ •ഇഞ്ചി ചതച്ചത് - 2 ടേബിൾസ്പൂൺ 


ചേരുവകൾ

•കണവ - ഒന്നര കിലോ 

•വെളിച്ചെണ്ണ - 3 ടേബിൾസ്പൂൺ

•ഇഞ്ചി ചതച്ചത് - 2 ടേബിൾസ്പൂൺ 

•പച്ചമുളക് അരിഞ്ഞത് - 1 ടേബിൾസ്പൂൺ 

•ചെറിയ ഉള്ളി - 30 എണ്ണം 

•മഞ്ഞൾ പൊടി - 1 ടീസ്പൂൺ 

•കാശ്മീരി മുളക് പൊടി - 1 & 1/2 ടേബിൾസ്പൂൺ 

•ഗരം മസാല - 1/2ടീസ്പൂൺ 

•ഉപ്പു - ആവശ്യത്തിന് 

•തക്കാളി - 1

•കറിവേപ്പില - 1തണ്ട് 

•തേങ്ങ ചിരവിയത് - 3/4 കപ്പ് 

തയാറാക്കുന്ന വിധം 

നന്നായി കഴുകി വൃത്തിയാക്കിയ കൂന്തളിൽ നിന്ന് 3-4 എണ്ണം എടുത്തു അരിഞ്ഞു വെക്കുക. ഒരു പാനിലേക്കു രണ്ട് ടേബിൾസ്പൂൺ വെളിച്ചെണ്ണ ഒഴിച്ചതിനു ശേഷം ചെറിയ ഉള്ളി അരിഞ്ഞതും, ഇഞ്ചി ചതച്ചതും, പച്ചമുളക് അരിഞ്ഞതും, കറിവേപ്പിലയും, ഉപ്പും കൂടെ ഇട്ടു വഴന്ന് വരുമ്പോൾ അര ടീസ്പൂൺ മഞ്ഞൾ പൊടിയും, ഒരു ടീസ്പൂൺ മുളക് പൊടിയും ചേർത്ത് വഴറ്റി എടുക്കുക. ഇതിലേക്ക് അരിഞ്ഞു വച്ച കണവയും തേങ്ങ ചിരവിയതും കൂടെ ചേർത്ത് നന്നായി ഇളക്കി അടച്ചു വച്ച് വേവിക്കാം. ശേഷം ഇത് ചൂടാറാൻ വയ്ക്കുക. 

ഇനി ബാക്കി കൂന്തലിലേക്കു ഈ ഫില്ലിങ് കുറേശ്ശെ വച്ച് കൊടുത്തു ആവിയിൽ 5 മിനിറ്റ് വേവിക്കാം. 

ഒരു പാനിലേക്ക് ഒരു ടേബിൾസ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് അര ടീസ്പൂൺ മഞ്ഞൾ പൊടിയും, ഒരു ടേബിൾസ്പൂൺ മുളക് പൊടിയും, അര ടീസ്പൂൺ ഗരം മസാലയും ചേർത്ത് വഴന്ന് വരുമ്പോൾ ഒരു തക്കാളി അരച്ചതും കൂടെ ചേർത്ത് നന്നായി വഴറ്റുക. ശേഷം ആവിയിൽ വേവിച്ച കൂന്തൾ കൂടെ ഇട്ടു ചെറിയ തീയിൽ തിരിച്ചും മറിച്ചും ഇട്ടു വറ്റിച്ചെടുത്താൽ സ്വാദിഷ്ടമായ കൂന്തൽ നിറച്ചത് റെഡിയായി.

facebook twitter