കോട്ടയത്ത് അമ്മയും മക്കളും ആത്മഹത്യ ചെയ്തത് സംഭവം ; ഭര്‍ത്താവിന്റെ വീട്ടിലെ മാനസിക പീഡനം മൂലമെന്ന് കുടുംബം

06:54 AM Apr 18, 2025 | Suchithra Sivadas

കോട്ടയം അയര്‍ക്കുന്നത്ത് അമ്മയും മക്കളും ആത്മഹത്യ ചെയ്ത സംഭവത്തില്‍ യുവതിയുടെ അച്ഛന്റെയും സഹോദരന്റെയും മൊഴി പൊലീസ് ഇന്ന് രേഖപ്പെടുത്തും. ഏറ്റുമാനൂര്‍ പൊലീസ് ആണ് മൊഴിയെടുക്കുക. ജിസ്‌മോളും മക്കളും മരിക്കാന്‍ കാരണം ഭര്‍ത്താവിന്റെ വീട്ടിലെ മാനസിക പീഡനമാണെന്ന് കുടുംബത്തിന്റെ ആരോപണം. മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ജിസ്‌മോളുടെ അച്ഛന്‍ പി.കെ. തോമസ് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കും പരാതി നല്‍കും. 

ജിസ്‌മോളുടെയും മക്കളുടെയും മൃതദേഹം നിലവില്‍ പാലായിലെ സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയിലാണ്. സംസ്‌ക്കാരം സംബന്ധിച്ച് ഇതുവരെ തീരുമാനമായിട്ടില്ല. ഭര്‍ത്താവ് ജിമ്മിയുടെ ഇടവക പള്ളിയില്‍ സംസ്‌ക്കാരം നടത്തണ്ട എന്ന നിലപാടിലാണ് ജിസ്‌മോളുടെ കുടുംബം. എന്നാല്‍ ക്‌നാനായ സഭ നിയമ പ്രകാരം ഭര്‍ത്താവിന്റെ ഇടവകയില്‍ തന്നെ സംസ്‌ക്കാരം നടത്തണം. ഇത് സംബന്ധിച്ച് സഭ തലത്തിലും ചര്‍ച്ചകള്‍ തുടരുകയാണ്.