കോട്ടയം: കോട്ടയത്ത് ബിരിയാണിയിൽ ചത്ത പഴുതാരയെ കണ്ടെത്തിയ സംഭവത്തിൽ, ഹോട്ടലിനും ഓൺലൈൻ ഭക്ഷണവിതരണ സ്ഥാപനമായ സൊമാറ്റോയ്ക്കും പിഴ ചുമത്തി. ഉപഭോക്തൃ തർക്കപരിഹാര കമ്മീഷനാണ് നടപടിയെടുത്തത്. ഏറ്റുമാനൂർ സ്വദേശി വിഷ്ണുവിന്റെ പരാതിയിലാണ് കോട്ടയം ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷന്റെ വിധി.
ഹോട്ടൽ ഉടമ 50,000 രൂപ നഷ്ടപരിഹാരവും, 2,000 രൂപ കോടതിച്ചെലവും, ബിരിയാണിയുടെ വിലയും പരാതിക്കാരന് നൽകണം ഓൺലൈൻ വിതരണ പ്ലാറ്റ്‌ഫോമായ സൊമാറ്റോ നഷ്ടപരിഹാരമായി 25,000 രൂപ നൽകണമെന്നും കമ്മീഷൻ ഉത്തരവിട്ടു.
Trending :