+

നമ്മുടെ ഓരോ ചലനങ്ങളും നിരീക്ഷിക്കുന്നു; ജി.പി.എസ് നിസാരമല്ലെന്ന് പഠനം

ന്യൂഡൽഹി: നമ്മൾ ഉപയോഗിക്കുന്ന സ്മാർട്ട്ഫോണുകളിലെ ജി.പി.എസ് ചിപ്പുകൾക്ക് ലൊക്കേഷനേക്കാൾ കൂടുതൽ കാര്യങ്ങൾ നിരീക്ഷിക്കാൻ സാധിക്കുമെന്ന് പുതിയ പഠനം. ഐ.ഐ.ടി ഡല്‍ഹിയിലെ എം.ടെക് വിദ്യാര്‍ഥിയായ സോഹം നാഗ്, കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എഞ്ചിനീയറിങ് വകുപ്പിലെ പ്രൊഫസര്‍ സ്മൃതി ആര്‍. സാരംഗി എന്നിവർ നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തൽ.

ഫോൺ ഉപയോഗിക്കുന്ന വ്യക്തി ഇരിക്കുകയാണോ, നിൽക്കുകയാണോ, കിടക്കുകയാണോ, വിമാനത്തിലാണോ, പാർക്കിലാണോ, തിരക്കേറിയ സ്ഥലത്താണോ എന്നെല്ലാം ജി.പി.എസ് മുഖേന ആൻഡ്രോയ്ഡ് ആപ്പുകൾക്ക് വിലയിരുത്താൻ കഴിയുമെന്നാണ് പഠനം കാണിക്കുന്നത്. ക്യാമറ, മൈക്രോഫോൺ, മോഷൻ സെൻസറുകൾ എന്നിവ ഉപയോഗിക്കാതെ ഡോപ്ലർ ഷിഫ്റ്റ്, സിഗ്നൽ പവർ, മൾട്ടിപാത്ത് ഇന്റർഫറൻസ് തുടങ്ങിയ ഒമ്പത് ലോ-ലെവൽ ജി.പി.എസ് പാരാമീറ്ററുകൾ വിശകലനം ചെയ്ത് മനുഷ്യന്‍റെ പ്രവർത്തനങ്ങളെ ഇവക്ക് വിലയിരുത്താൻ കഴിയും.

ഐ.ഐ.ടി-ഡല്‍ഹിയിലെ ഗവേഷകർ വികസിപ്പിച്ച ആന്‍ഡ്രോകോണ്‍ എന്ന ഒരു സംവിധാനത്തിലൂടെയാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ ശേഖരിച്ചത്. ജി.പി.എസ് ഡാറ്റയില്‍ നിന്ന് സന്ദര്‍ഭോചിത വിവരങ്ങള്‍ വേര്‍തിരിച്ചെടുക്കാന്‍ സാധിക്കുന്നതാണ് ആന്‍ഡ്രോകോണ്‍ എന്നാണ് ഗവേഷകര്‍ പറയുന്നത്.

ഒരു വർഷം നീണ്ടുനിന്ന പഠനത്തിലാണ് ഇവ കണ്ടെത്തിയത്. 40,000 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലും നിരവധി വ്യത്യസ്ത ഫോണുകളിലുമായാണ് പഠനം നടത്തിയിരിക്കുന്നത്. ചുറ്റുപാടുകൾ കണ്ടെത്തുന്നതിൽ ആൻഡ്രോകോൺ 99 ശതമാനം വരെ കൃത്യതയും, ഫോണിനടുത്ത് കൈ വീശുന്നത് പോലുള്ള സൂക്ഷ്മമായ മനുഷ്യ പ്രവർത്തനങ്ങൾ തിരിച്ചറിയുന്നതിൽ 87 ശതമാനത്തിലധികം കൃത്യതയും കൈവരിച്ചിട്ടുണ്ടെന്നും സ്മൃതി ആർ സാരംഗി പറഞ്ഞു.

കൃത്യമായ ലൊക്കേഷന്‍ അനുമതികളുള്ള ഏതൊരു ആപ്പിനും ഉപയോക്തൃ സമ്മതമില്ലാതെ സെന്‍സിറ്റീവ് വിവരങ്ങള്‍ ആക്സസ് ചെയ്യാന്‍ കഴിയുമെന്നാണ് പഠനം തെളിയിക്കുന്നത്. ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ വിശ്വസനീയമായ ആപ്പുകള്‍ക്ക് മാത്രമേ ലൊക്കേഷന്‍ അനുമതികള്‍ നല്‍കാവൂ എന്നതിന്റെ പ്രാധാന്യമാണ് പഠനം കാണിക്കുന്നത് എന്നും ഡല്‍ഹി ഐ.ഐ.ടിയിലെ ഗവേഷകര്‍ പറയുന്നു.
 
Trending :
facebook twitter