കോട്ടയം: കോട്ടയത്ത് ഗൃഹനാഥൻ ശരീരത്തിൽ തോട്ടകെട്ടിവച്ച് പൊട്ടിച്ച് ജീവനൊടുക്കി. മണർകാട് സ്വദേശിയായ റെജിമോൻ എന്ന് 60-കാരനാണ് മരിച്ചത്. സ്‌ഫോടക വസ്തു വയറ്റിൽ കെട്ടിവച്ച് പൊട്ടിക്കുകയായിരുന്നു.
കുടുംബ പ്രശ്‌നങ്ങളെ തുടർന്ന് കഴിഞ്ഞ ദിവസം രാത്രി ഇയാൾ വീട്ടിൽ നിന്നും ഇറങ്ങി പോയിരുന്നു. തുടർന്ന് രാത്രി 11.30-ഓടെ വീടിന് സമീപത്തെ പറമ്പിൽ നിന്ന് ശബ്ദം കേട്ടു. കിണർ പണികൾ ചെയ്യുന്ന ആളാണ് റെജിമോൻ. കിണറ്റിലെ പാറ പൊട്ടിക്കാൻ ഉപയോഗിക്കുന്ന തോട്ടയാണ് ഇയാൾ ജീവനൊടുക്കാനും തിരഞ്ഞെടുത്തത്.