
കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം തകർന്ന് വീണുണ്ടായ അപകടത്തിൽ മരിച്ച ബിന്ദുവിന്റെ കുടുംബത്തിനുള്ള സഹായം പ്രഖ്യാപിച്ചു.
ബിന്ദുവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നൽകും. മകന് സർക്കാർ ജോലി നൽകും. കുടുംബത്തിന് വീട് നിർമിച്ച് നൽകുമെന്നും ക്യാബിനറ്റ് യോഗം തീരുമാനിച്ചു.