കോട്ടയം :പെൺകുട്ടികളുടെ ഇൻസ്റ്റാഗ്രാം പോസ്റ്റിലെ ചിത്രങ്ങൾ മോർഫ് ചെയ്ത പ്രചപ്പിച്ച യുവാവ് അറസ്റ്റിൽ. കോട്ടയം സ്വദേശി അമൽ മിർസ സലീമാണ് ഇൻഫോപാർക്ക് പൊലീസിന്റെ പിടിയിലായത്. കോട്ടയം സ്വദേശിയായ യുവതിയുടെയും സഹോദരിമാരുടെയും ഇൻസ്റ്റഗ്രാം അക്കൗണ്ടിലെ ചിത്രങ്ങളാണ് ഇയാൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചത്.
മാത്രമല്ല, ഈ ചിത്രങ്ങൾ യുവാവ് പെൺകുട്ടിക്ക് ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴി അയച്ച് നൽകുകയും ഒപ്പം അശ്ലീല സന്ദേശങ്ങൾ അയക്കുകയും ചെയ്തുവെന്ന് പെൺകുട്ടിയുടെ പരാതിയിൽ പറയുന്നു. പെൺകുട്ടിയുടെ പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു.