കോട്ടയം : കോട്ടയം പാറപ്പാടം ദേവീക്ഷേത്രത്തിൽ മോഷണം. ക്ഷേത്രത്തിന്റെ ചുറ്റുമതിലിനുള്ളിൽ സൂക്ഷിച്ചിരുന്ന 26 തൂക്ക് വിളക്കുകൾ മോഷണം പോയി. 47 വിളക്കുകൾ ഉണ്ടായിരുന്നതിൽ 21 എണ്ണം അഴിച്ചു വച്ചെങ്കിലും കവർന്നെടുക്കാൻ സാധിച്ചില്ല. ഞായറാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം ഉണ്ടായത്.
പാറപ്പാടം ക്ഷേത്രത്തിലെ ചുറ്റുമതിലിനുള്ളിൽ തൂക്ക് വിളക്കുകൾ വച്ചിരുന്നു. ഈ വിളക്കുകൾ ദീപാരാധനാ സമയത്ത് അടക്കം തെളിയ്ക്കുന്നതാണ്. ഈ വിളക്കുകളിൽ 26 എണ്ണമാണ് മോഷ്ടാവ് കവർന്നത്.
Trending :
അർദ്ധരാത്രിയിൽ ക്ഷേത്രത്തിനുള്ളിൽ അസ്വാഭാവികമായ ശബ്ദം കേട്ട് ഉണർന്ന അയൽവാസിയാണ് മോഷണം നടക്കുന്നത് കണ്ടത്. തുടർന്ന് ഇയാൾ വിവരം പൊലീസിൽ അറിയിച്ചു. കൺട്രോൾ റൂം പൊലീസ് സംഘം സ്ഥലത്ത് എത്തിയപ്പോഴേയ്ക്കും മോഷ്ടാവ് രക്ഷപെട്ടിരുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.