താ​മ​ര​ശേ​രി ചു​ര​ത്തി​ൽ കൂ​റ്റ​ൻ പാ​റ റോ​ഡി​ലേ​ക്ക് അ​ട​ര്‍​ന്നു വീ​ണ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു

02:19 PM Apr 28, 2025 |


കോ​ഴി​ക്കോ​ട് : താ​മ​ര​ശേ​രി ചു​ര​ത്തി​ൽ കൂ​റ്റ​ൻ പാ​റ റോ​ഡി​ലേ​ക്ക് അ​ട​ര്‍​ന്നു വീ​ണു അ​പ​ക​ടം. ഒ​മ്പ​താം വ​ള​വി​ന് താ​ഴെ ഇ​ന്ന് രാ​വി​ലെ 11.50ഓ​ടെ​യാ​ണ് സം​ഭ​വം. റോ​ഡി​ന് അ​ധി​കം വീ​തി​യി​ല്ലാ​ത്ത ഇ​ടു​ങ്ങി​യ ഭാ​ഗ​ത്തെ കൂ​റ്റ​ൻ പാ​റ അ​ട​ര്‍​ന്ന് റോ​ഡി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ത്തെ തു​ട​ര്‍​ന്ന് ചു​ര​ത്തി​ൽ ഭാ​ഗി​ക​മാ​യി ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. അ​പ​ക​ട​സ​മ​യം ഇ​തു​വ​ഴി വാ​ഹ​ന​ങ്ങ​ള്‍ ക​ട​ന്നു​പോ​കാ​ത്ത​തി​നാ​ൽ ത​ല​നാ​രി​ഴ​യ്ക്കാ​ണ് വ​ലി​യ അ​പ​ക​ട​മൊ​ഴി​വാ​യ​ത്.