കോ​ഴി​ക്കോ​ട് അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യെ കി​ണ​റി​ല്‍ മ​രി​ച്ച നി​ല​യി​ല്‍

11:04 AM Apr 28, 2025 | AJANYA THACHAN

കോ​ഴി​ക്കോ​ട് : കോ​ഴി​ക്കോ​ട് ബാ​ലു​ശേ​രി​യി​ൽ അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യെ കി​ണ​റി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ കണ്ടെത്തി. കൂ​രാ​ച്ചു​ണ്ട് അ​ങ്ങാ​ടി​യി​ല്‍ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ കി​ണ​റി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. മേ​ലെ അ​ങ്ങാ​ടി​യി​ല്‍ താ​മ​സി​ച്ചു വ​രി​ക​യാ​യി​രു​ന്ന ബം​ഗാ​ള്‍ സ്വ​ദേ​ശി മ​ഹേ​ഷ് ദാ​സി(30)​ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. മൃ​ത​ദേ​ഹ​ത്തി​ന് ഏ​താ​നും ദി​വ​സ​ത്തെ പ​ഴ​ക്ക​മു​ണ്ടെ​ന്നാ​ണ് നി​ഗ​മ​നം.

മ​ഹേ​ഷ് ദാ​സി​നെ കാ​ണാ​നി​ല്ലെ​ന്ന് കാ​ണി​ച്ച് സു​ഹൃ​ത്തു​ക്ക​ള്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​രു​ന്നു. തു​ട​ർ​ന്ന് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് ഇ​യാ​ളെ കി​ണ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.
 

Trending :