കോഴിക്കോട് : തൂണേരിയിൽ വിദ്യാർത്ഥിനിയെ തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി. മാഹി ഗവ.കോളേജ് ബി എസ് സി വിദ്യാർത്ഥിനി കാർത്തിക(20) ആണ് മരിച്ചത്. വീടിനുള്ളിലാണ് കാർത്തികയേ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി മൃതദേഹം മെഡിക്കൽ കോളേജിലേക്ക് മാറ്റി. മരണത്തിൽ ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചിട്ടുണ്ട്.