+

കോഴിക്കോട് ബൈക്കിൽ കാർ ഇടിച്ച് അപകടം ; യുവാവിന് ദാരുണാന്ത്യം

കോഴിക്കോട് ബൈക്കിൽ കാർ ഇടിച്ച് അപകടം ; യുവാവിന് ദാരുണാന്ത്യം

കോഴിക്കോട്: നരിക്കൂട്ടുംചാല്‍ റേഷന്‍ കടയുടെ സമീപത്ത് ബൈക്കിൽ കാർ ഇടിച്ച് യുവാവിന് ദാരുണാന്ത്യം. കുറ്റ്യാടി നരിക്കൂട്ടുംചാല്‍ സ്വദേശി പുത്തന്‍പുരയില്‍ ബാലന്റെ മകന്‍ രോഹിന്‍(19) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി പതിനൊന്നോടെയാണ് അപകടം. സ്വകാര്യ ടെക്‌സ്‌റ്റൈല്‍ ഷോറൂമില്‍ ജോലി ചെയ്തിരുന്ന അമ്മയെയും കൂട്ടി മടങ്ങിവരുന്നതിനിടയിലാണ് സംഭവം.

നിയന്ത്രണം വിട്ടെത്തിയ കാര്‍ രോഹിന്റെ ബൈക്കില്‍ ഇടിക്കുകയായിരുന്നു. നിസാരമായി പരിക്കേറ്റ രോഹിന്റെ അമ്മ ചികിത്സയിലാണ്. മൊകേരി ഗവണ്‍മെന്റ് കോളേജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായിരുന്നു രോഹിന്‍. മൃതദേഹം നടുപൊയില്‍ റോഡിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് ശേഷം സംസ്‌കരിച്ചു.

facebook twitter