കോഴിക്കോട് : കോഴിക്കോട് ലോ കോളേജ് വിദ്യര്‍ത്ഥി മൗസ മെഹ്റിസിന്റെ (20 ) ആത്മഹത്യയില്‍ ആണ്‍സുഹൃത്ത് അല്ഫാന് അറസ്റ്റിൽ. വൈത്തിരിയിൽ നിന്നാണ് അൽഫാനെ അറസ്റ്റ് ചെയ്തത്.
വിവാഹിതനാണെന്ന കാര്യം മറച്ചുവെച്ച് പെണ്‍കുട്ടിയുമായി ബന്ധം സ്ഥാപിക്കുകയായിരുന്നു. വിവാഹിതനാണെന്ന കാര്യം അറിഞ്ഞതിനെ തുടർന്ന് പെൺക്കുട്ടി ആത്മഹത്യ ചെയ്യുകയായിരുന്നു.
കോഴിക്കോട് ലോ കോളേജിലെ മൂന്നാം സെമസ്റ്റര്‍ വിദ്യര്‍ത്ഥിയായിരുന്നു മൗസ മെഹ്റിസ്. ലോ കോളേജിന് സമീപത്തെ ഒരു കടയില്‍ പാര്‍ട്ട്ടൈമായി ജോലി ചെയ്തിരുന്ന സമയത്താണ് മൗസ കോവൂര്‍ സ്വദേശിയായ അല്‍ഫാനുമായി പെൺക്കുട്ടി പരിചയത്തിലാവുന്നത്.
പെൺക്കുട്ടി മരിക്കുന്നതിന്റെ തലേദിവസം പെൺക്കുട്ടിയുടെ വീട്ടിൽ വിളിച്ച് താൻ വിവാഹിതനാണെന്ന കാര്യം അല്ഫാന് വിളിച്ചു പറഞ്ഞിരുന്നു. ഫോൺ റെക്കോർഡ് അല്ഫാന് തന്നെ പെൺക്കുട്ടിക്ക് അയച്ചു കൊടുക്കുകയും ചെയ്തിരുന്നു. തുടർന്നുണ്ടായ തർക്കം കാരണം അല്ഫാന് ഒളിവിൽ പോവുകയായിരുന്നു. തൃശൂര്‍ പാവറട്ടി സ്വദേശിയായിരുന്നു മരിച്ച മൗസ.