+

കോഴിക്കോട് മെഡിക്കൽ കോളേജ് അപകടം നിർഭാഗ്യകരം : എം വി ഗോവിന്ദൻ

കോഴിക്കോട് മെഡിക്കൽ കോളേജ് അപകടം നിർഭാഗ്യകരം : എം വി ഗോവിന്ദൻ

കോഴിക്കോട് : കോഴിക്കോട് മെഡിക്കൽ കോളേജിലുണ്ടായ അപകടം നിർഭാഗ്യകരമെന്ന് എം വി ഗോവിന്ദൻ. വീഴച്ച പറ്റിയിട്ടുണ്ടെങ്കിൽ അന്വേഷിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം കോഴിക്കോട് മെഡിക്കൽ കോളേജിൽ ഉണ്ടായ അപകടത്തിൽ അഞ്ച് രോഗികൾ മരിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. ഗോപാലൻ, ഗംഗാധരൻ, സുരേന്ദ്രൻ, ഗംഗ, നസീറ എന്നിവരുടെ മരണവുമായി ബന്ധപ്പെട്ട് അസ്വാഭാവിക മരണത്തിനാണ് കേസെടുത്തത്. അഞ്ച് പേരും പുക ശ്വസിച്ചും ശ്വാസം കിട്ടാതെയും മരിച്ചുവെന്ന് ആരോപണം ഉയർന്ന പശ്ചാത്തലത്തിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
 

facebook twitter