ദോഹ: ഖത്തറിൽ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. കോഴിക്കോട് ജില്ലയിലെ കല്ലാച്ചി ഇളയിടം സ്വദേശി സക്കീർ കൊപ്ലിക്കണ്ടിയിൽ ആണ് ഹൃദയാഘാതം മൂലം മരിച്ചത്.
വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിനിടെ പള്ളിയിൽ എത്തിയപ്പോൾ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. അൽഖലീജ് ഇൻഷുറൻസ് സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു ഇദ്ദേഹം. പരേതനായ വരിക്കോളി സൂപ്പിയുടെയും സാറയുടെയും മകനാണ് സക്കീർ. ഭാര്യ: ഷഹനാസ്, മക്കൾ: സന ഫാത്തിമ, ഷെൻസ മറിയം.