കോഴിക്കോട് സ്വദേശി സൗദിയില്‍ നിര്യാതനായി

12:38 PM Aug 08, 2025 | Suchithra Sivadas

സൗദി കിഴക്കന്‍ പ്രവിശ്യയിലെ ജുബൈലില്‍ ഡ്രൈവറായി ജോലി ചെയ്തിരുന്ന കോഴിക്കോട് കൊടുവള്ളി കരുവമ്പൊയില്‍ സ്വദേശി അബ്ദുറഊഫ് ചീരുന്‍കണ്ടിയില്‍ (48) ഹൃദയാഘാതം മൂലം നിര്യാതനായി. 25 വര്‍ഷത്തിലേറെയായി ജുബൈലില്‍ ജോലി ചെയ്യുന്ന ഇദ്ദേഹം സജീവ കെ.എം.സി.സി പ്രവര്‍ത്തകനാണ്. 


കോഴിക്കോട് കിനാലൂര്‍ സ്വദേശിനി സജ്ന റഊഫ് ആണ് ഭാര്യ. രണ്ടു പെണ്‍കുട്ടികളും ഒരു ആണ്‍കുട്ടിയും ഉണ്ട്. പ്രവാസി വെല്‍ഫെയര്‍ ജനസേവന വിഭാഗം കണ്‍വീനര്‍ സലീം ആലപ്പുഴയുടെ നേതൃത്വത്തില്‍ മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകാനുള്ള നടപടികള്‍ പുരോഗമിക്കുന്നു.