കോഴിക്കോട്: കൊടിയത്തൂർ പഞ്ചായത്ത് മഹല്ല് കോർഡിനേഷൻ കമ്മറ്റി സംഘടിപ്പിച്ച വഖഫ് സംരക്ഷണ റാലിയും പൊതു സമ്മേളനവും കേന്ദ്ര സർക്കാറിന്റെ വഖഫ് നിയമത്തിനെതിരേയുള്ള താക്കീതായി മാറി. കൊടിയത്തൂരിൽ നിന്നും ആരംഭിച്ച് ചെറുവാടിയിൽ സമാപിച്ച റാലിയിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു.
_ചെറുവാടി ഖിലാഫത്ത് സ്റ്റേഡിയത്തിൽ നടന്ന പൊതു സമ്മേളനത്തിന് കോർഡിനേഷൻ കമ്മറ്റി ചെയർമാൻ കെവി അബ്ദുറഹ്മാൻ അധ്യക്ഷനായി. ചെറുവാടി പുതിയോത്ത് മഹല്ല് ഖാളി ഡോ:എംഎ അബ്ദുൾ അസീസ് ഫൈസി ഉദ്ഘാടനം ചെയ്തു. സിപി ചെറിയ മുഹമ്മദ്, എൻ അലി അബ്ദുള്ള, അഹമ്മദ് കുട്ടി മദനി, വൈത്തല അബൂബക്കർ, ജമാൽ ചെറുവാടി എന്നിവർ സംസാരിച്ചു. ട്രഷറർ എംഎ അബ്ദുസ്സലാം മാസ്റ്റർ സ്വാഗതവും കോർഡിനേറ്റർ കെസി അൻവർ നന്ദിയും പറഞ്ഞു.
കൊടിയത്തൂരിൽ നിന്ന് ആരംഭിച്ച് ചെറുവാടിയിൽ സമാപിച്ച റാലിക്ക് എം.എ അബ്ദുറഹ്മാൻ , മജീദ് മൂലത്ത് , കെ.എം അബ്ദുൽ ഹമീദ് , മജീദ് പുതുക്കുടി , ഉമർ പുതിയോട്ടിൽ , കഴയിക്കൽ കെ.ടി ഹമീദ് , മജീദ് പുളിക്കൽ , കെ.വി നിയാസ് , എൻ കെ ഗഫൂർ , ടി.ടി അബ്ദുറഹ്മാൻ എന്നിവർ നേതൃത്വം നൽകി.