+

കോഴിക്കോട് ജില്ലാ ശിശു സംരക്ഷണ യൂണിറ്റിൽ റസ്‌ക്യൂ ഓഫീസർ നിയമനം

ജില്ലാ ശിശു സംരക്ഷണ യൂണിറ്റിൽ ശരണബാല്യം-റസ്‌ക്യൂ ഓഫീസർ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ 90 ദിവസത്തേക്ക് നിയമനം നടത്തും. യോഗ്യത: എംഎസ്ഡബ്ല്യൂ. പ്രായപരിധി: 40 വയസ്സ്.

കോഴിക്കോട് : ജില്ലാ ശിശു സംരക്ഷണ യൂണിറ്റിൽ ശരണബാല്യം-റസ്‌ക്യൂ ഓഫീസർ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ 90 ദിവസത്തേക്ക് നിയമനം നടത്തും. യോഗ്യത: എംഎസ്ഡബ്ല്യൂ. പ്രായപരിധി: 40 വയസ്സ്. കുട്ടികളുടെ മേഖലയിൽ പ്രവർത്തന പരിചയമുള്ള ജില്ലയിൽ നിന്നുള്ളവർക്ക് മുൻഗണന.

വിദ്യാഭ്യാസ യോഗ്യത, വയസ്സ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, ബയോഡാറ്റ എന്നിവ സഹിതം ഓഗസ്റ്റ് 22ന് വൈകീട്ട് അഞ്ചിനകം ജില്ലാ ശിശു സംരക്ഷണ ഓഫീസർ, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, ബി ബ്ലോക്ക്, രണ്ടാംനില, സിവിൽ സ്റ്റേഷൻ കോഴിക്കോട്, 673020 എന്ന വിലാസത്തിൽ സമർപ്പിക്കണം. ഫോൺ: 0495 2378920.

facebook twitter