ചേരുവകൾ:
1. ബിരിയാണി അരി ഒരു കിലോ
2. സവാള കാൽകിലോ
3. ചിക്കൻ ഒരുകിലോ
4. ഇഞ്ചി 50 ഗ്രാം
5. വെളുത്തുള്ളി 50ഗ്രാം
6. പച്ചമുളക് 15 എണ്ണം
7. തൈര് ഒരുകപ്പ്
8. തക്കാളി അഞ്ചെണ്ണം
9. ചെറുനാരങ്ങ രണ്ടെണ്ണം
10. കസ് കസ് ഒരു ടേബിൾ സ്പൂൺ (അരച്ചത്)
11. നെയ്യ് 200ഗ്രാം
12. വറുക്കാനുള്ള സവാള രണ്ടെണ്ണം
13. ഉപ്പ് ആവശ്യത്തിന്.
14. ബിരിയാണി മസാലപ്പൊടി
15. മല്ലിപ്പൊടിഒരു ടേബിൾസ്പൂൺ
16. മഞ്ഞൾപൊടി അര ടേബിൾസ്പൂൺ
17. അണ്ടിപരിപ്പ് 15 എണ്ണം
18. കിസ്മിസ് 15 എണ്ണം
19. മല്ലിയില അരിഞ്ഞത് ഒരു കപ്പ്
20. ഗ്രാമ്പു ആറെണ്ണം
21. ഏലയ്ക്ക നാലെണ്ണം
22. പട്ട ഒരുകഷണം
തയ്യാറാക്കുന്ന വിധം
നാല്, അഞ്ച്, ആറ് ചേരുവകൾ ചതച്ചുവെയ്ക്കുക. ഇറച്ചി, തക്കാളി അരിഞ്ഞത്, തൈര്, കസ്കസ്, ഉപ്പ്, മല്ലിപ്പൊടി, ചതച്ച ചേരുവകൾ, മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് ഒരു മണിക്കൂർ വെയ്ക്കുക. ഒരു പാത്രത്തിൽ വെള്ളം, ഉപ്പ്, ഗ്രാമ്പു, പട്ട, ഏലയ്ക്ക എന്നിവ ചേർത്ത് തിളപ്പിക്കുക. അരി അതിലിടുക. അല്പം വേവായാൽ അരി ഊറ്റിയെടുക്കുക. ഒരു പാത്രത്തിൽ മൂന്ന് ടേബിൾ സ്പൂൺ വനസ്പതി ചൂടാക്കി കാൽകിലോ സവാള അരിഞ്ഞത് ചേർത്ത് നന്നായി വഴറ്റി ചിക്കൻകൂട്ടിൽ ചേർക്കുക.
നെയ്യ് ചൂടാക്കി രണ്ട് സവാള നീളത്തിലരിഞ്ഞതും കശുവണ്ടി, കിസ്മിസ് എന്നിവ മൂപ്പിച്ച് കോരിയെടുക്കുക. നെയ് മാറ്റി വെയ്ക്കുക. ഒരു പാത്രത്തിൽ ചിക്കൻ കൂട്ടും ബിരിയാണി മസാല?െപ്പാടിയും പകുതി മല്ലിയിലയും ചേർത്ത് ഇതിനു മുകളിലേക്ക് വെന്ത ചോറിടുക. വറുത്ത സവാള, കിസ്മിസ്, അണ്ടിപ്പരിപ്പ് എന്നിവ വിതറുക. മാറ്റി വെച്ച നെയ്യ് ഇതിനു മുകളിലേക്ക് ഒഴിക്കുക. മല്ലിയില അരിഞ്ഞതും ചെറുനാരങ്ങാനീരും അര ടീസ്പൂൺ റോസ് വാട്ടറും ചേർത്ത് പാത്രം കട്ടിയുള്ള തളിക കൊണ്ട് മൂടുക.
ആവി പോകാതിരിക്കാനായി മൈദ മാവ് തളികയുടെ ചുറ്റിലും ഒട്ടിച്ച് വെയ്ക്കുക. അടിയിൽ 1015 മിനിറ്റുനേരം നന്നായി തീ കത്തിക്കുക. ഒരുമണിക്കൂർ കഴിഞ്ഞ് തുറക്കുക. ബിരിയാണി വിളമ്പുമ്പോൾ ചോറ് മുകളിൽനിന്ന് കോരിയെടുത്ത് ഒരു പാത്രത്തിൽ വിളമ്പിയശേഷം മസാല മറ്റൊരു പാത്രത്തിൽ വിളമ്പുക. ഉള്ളി പൊരിച്ചതും മല്ലിയിലയും കൊണ്ട് അലങ്കരിക്കുക.