ഡൽഹി : കെപിസിസി പുനസംഘടനയിൽ മുതിർന്ന നേതാക്കൾക്ക് കടുത്ത അതൃപ്തി. ഹൈക്കമാൻഡ് വിളിച്ച ചർച്ചയ്ക്ക് കെ സുധാകരൻ അടക്കം മുൻ അധ്യക്ഷന്മാർ ഡൽഹിക്ക് പോയില്ല. മുല്ലപ്പള്ളി, വിഎം സുധീരൻ കെ മുരളീധരൻ, എന്നിവരും ഡൽഹിയിൽ ചർച്ചക്ക് പോയില്ല. കേരളത്തിലെ പുതിയ ഭാരവാഹികളെയും മുൻ അധ്യക്ഷന്മാരെയുമാണ് ഹൈക്കമാൻറ് വിളിപ്പിച്ചത്.അസൗകര്യം കേരളത്തിൻറെ ചുമതലയുള്ള ജനറൽ സെക്രട്ടറിയെ വിളിച്ചറിയിച്ചെന്നാണ് നേതാക്കളുടെ നിലപാട്.
എഐസിസി വിളിച്ച യോഗത്തിനാണ് താൻ വന്നതെന്ന് സ്ഥാനമൊഴിഞ്ഞ യുഡിഎഫ് കൺവീനർ എംഎം ഹസ്സൻ പറഞ്ഞു. യോഗം കഴിഞ്ഞാലേ യോഗത്തിൽ എന്തൊക്കെയാണ് ചർച്ചയായതെന്ന് പറയാൻ കഴിയൂ. പുതിയ സ്ഥാനത്ത് എത്തിയവരും മാറുന്നവരും എല്ലാവരും ഇന്നലെ ചടങ്ങിൽ പങ്കെടുത്തിരുന്നു. അതൃപ്തി ഉണ്ടോ എന്നതിനെക്കുറിച്ച് അവരോട് ചോദിക്കണം. പലർക്കും പല പരിപാടികളും തിരക്കുകളും ഉണ്ടെന്നും അദ്ദേഹം പറഞ്ഞു
ഡിസിസി പ്രസിഡൻറുമാരെ മാറ്റുന്നത് എഐസിസി ആണ് തീരുമാനിക്കേണ്ടത്. കെപിസിസി തലത്തിൽ പുനസംഘടന കഴിയുമ്പോൾ സ്വാഭാവികമായും ജില്ലാതലത്തിൽ പുനഃസംഘടന ഉണ്ടാകുമെന്നാണ് കരുതേണ്ടത്. ഡിസിസി പുനസംഘടനയെ കുറിച്ചുള്ള വിഷയങ്ങൾ എ ഐ സിസിയുടെ പരിഗണനയിലാണ്. കോൺഗ്രസിൻറെ വർക്കിംഗ് കമ്മിറ്റി പ്രസിഡന്റ് അടക്കം ദളിത് ആണ് കൊടിക്കുന്നിൽ സുരേഷ് അദ്ദേഹത്തിന്റെ അഭിപ്രായം പറഞ്ഞുവെന്നും ഹസ്സൻ കൂട്ടിച്ചേർത്തു
പൂനസംഘടനയിലെ അതൃപ്തികളെ കുറിച്ച് തനിക്ക് അറിയില്ലെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് പറഞ്ഞു.കേരളത്തിലെ ജനങ്ങൾ തങ്ങളെ അംഗീകരിക്കുന്നു.കൊടികുന്നിൽ സുരേഷിന് അഭിപ്രായ ഭിന്നത ഉണ്ടെങ്കിൽ AICC നേതൃത്വത്തെ അറിയിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.