+

ലെമൺ റൈസ് വീട്ടിൽ ഉണ്ടാക്കാം

ചോറ് – 2 കപ്പ് (വെള്ള ചോറ് ) നാരങ്ങ നീര് – 2 ടേബിൾ സ്പൂൺ പച്ചമുളക് – 4 എണ്ണം ( അരിഞ്ഞത് ) ഇഞ്ചി – കാൽ ടിസ്പൂൺ ( കൊത്തിയരിഞ്ഞത്) വറ്റൽ മുളക് – 2 എണ്ണം

ആവശ്യ സാധങ്ങൾ:
ചോറ് – 2 കപ്പ് (വെള്ള ചോറ് )
നാരങ്ങ നീര് – 2 ടേബിൾ സ്പൂൺ
പച്ചമുളക് – 4 എണ്ണം ( അരിഞ്ഞത് )
ഇഞ്ചി – കാൽ ടിസ്പൂൺ ( കൊത്തിയരിഞ്ഞത്)
വറ്റൽ മുളക് – 2 എണ്ണം
നിലക്കടല , കശുവണ്ടി -1 ടേബിൾ സ്പൂൺ വീതം
കടല പരിപ്പ്, ഉഴുന്ന് പരിപ്പ് – 1 ടിസ്പൂൺ വീതം
കടുക്, ജീരകം – കാൽ ടീ സ്പൂൺ വീതം
എണ്ണ – 1 ടേബിൾ സ്പൂൺ
മഞ്ഞൾ പൊടി -1/2 ടീസ്പൂൺ
കായപ്പൊടി- 1 നുള്ള്
ഉപ്പ് – ആവശ്യത്തിന്
കറിവേപ്പില – ആവശ്യത്തിന്


ഉണ്ടാക്കുന്ന വിധം:
ഒരു പാനിൽ ആദ്യം എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ അതിലേക്ക് നിലക്കടലയും, കശുവണ്ടിയും വറുത്ത് കോരി മാറ്റിവെയ്ക്കുക. അതിന് ശേഷം അതേ എണ്ണയിലേക്ക് കടുക്, ജീരകം ഇട്ട് പൊട്ടി കഴിയുമ്പോൾ അതിലേക്ക് കടല പരിപ്പ്, ഉഴുന്ന് പരിപ്പ് ഇട്ട് ചെറുതായി മൂപ്പിച്ചെടുക്കുക.

ഇതിലേക്ക് വറ്റൽമുളക്, കറിവേപ്പില, ഇഞ്ചി ,പച്ചമുളക് ഇട്ട് വഴണ്ട് വരുമ്പോൾ , തീ കുറച്ച് വച്ച് മഞ്ഞൾപ്പൊടി, കായപ്പൊടി, ഉപ്പ് ചേർത്ത് ഇളക്കുക. ഇതിലേക്ക് നാരങ്ങ നീരും ഒഴിച്ച് ഇളക്കിയ ശേഷം ചോറിട്ട് മിക്സ് ചെയ്യുക. കൂടെ നിലക്കടലയും, കശുവണ്ടിയും ചേർത്തിളക്കി കഴിക്കാം.

facebook twitter