ഹിറ്റ് ഫ്രാഞ്ചൈസിയുടെ മൂന്നാമത് ചിത്രമായ 'ഹിറ്റ് 3' മികച്ച പ്രതികരങ്ങളുമായി പ്രദർശനം തുടരുകയാണ്. ആരാധകരുടെ പ്രതീക്ഷ ഒട്ടും തെറ്റിക്കാതെയെത്തിയ ചിത്രം ബോക്സ് ഓഫീലിലും ബ്ലോക്ബസ്റ്ററായി മാറിയിരിക്കുകയാണ്.
തെലുങ്ക് സൂപ്പർതാരം നാനി ആണ് ചിത്രത്തിൽ നായകനായെത്തുന്നത്. നാനിയുടെ 32-ാമത് ചിത്രമാണ് ഹിറ്റ് 3. അർജുൻ സർക്കാർ എന്ന പൊലീസ് ഓഫീസറുടെ വേഷത്തിലാണ് നാനി എത്തുന്നത്. ഫ്രാഞ്ചൈസിയിലെ മുൻ ചിത്രങ്ങളെ അപേക്ഷിച്ച് വയലൻസിനും ആക്ഷനും കൂടുതൽ പ്രാധാന്യം നൽകിയാണ് മുന്നാം ഭാഗം ഒരുക്കിയിരിക്കുന്നത്.
ജനപ്രിയ ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫിക്ല്സാണ് ചിത്രത്തിന്റെ സ്ട്രീമിങ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. തിയേറ്റർ റണ്ണിന് ശേഷം ചിത്രം നെറ്റ്ഫിക്ല്സിൽ സ്ട്രീമിങ് ആരംഭിക്കും. 54 കോടിക്കാണ് സിനിമയുടെ ഒടിടി റൈറ്റ്സ് വിറ്റുപോയതെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു