+

ഓ​ൺ​ലൈ​ൻ ട്രേ​ഡി​ങ് ന​ട​ത്തി പ​ണ​മു​ണ്ടാ​ക്കാ​മെ​ന്ന് പ​റ​ഞ്ഞ് 29 ല​ക്ഷം രൂ​പ ത​ട്ടി​; തൃ​ശൂ​ർ സ്വ​ദേ​ശി അ​റ​സ്റ്റി​ൽ

ഓ​ൺ​ലൈ​ൻ ട്രേ​ഡി​ങ് ന​ട​ത്തി പ​ണ​മു​ണ്ടാ​ക്കാ​മെ​ന്ന് പ​റ​ഞ്ഞ് അ​ല​ന​ല്ലൂ​ർ സ്വ​ദേ​ശി​യി​ൽ​നി​ന്ന് 29 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ തൃ​ശൂ​ർ സ്വ​ദേ​ശി അ​റ​സ്റ്റി​ൽ
പാ​ല​ക്കാ​ട്: ഓ​ൺ​ലൈ​ൻ ട്രേ​ഡി​ങ് ന​ട​ത്തി പ​ണ​മു​ണ്ടാ​ക്കാ​മെ​ന്ന് പ​റ​ഞ്ഞ് അ​ല​ന​ല്ലൂ​ർ സ്വ​ദേ​ശി​യി​ൽ​നി​ന്ന് 29 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ തൃ​ശൂ​ർ സ്വ​ദേ​ശി അ​റ​സ്റ്റി​ൽ. ക​യ്പ​മം​ഗ​ലം സ്വ​ദേ​ശി കെ.​പി. ഹൃ​ദീ​ഷ് ആ​ണ് പാ​ല​ക്കാ​ട് സൈ​ബ​ർ ക്രൈം ​പൊ​ലീ​സി​ൻറെ പി​ടി​യി​ലാ​യ​ത്.
2024 ഒ​ക്ടോ​ബ​റി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ത​ട്ടി​പ്പു​കാ​ർ പ​രാ​തി​ക്കാ​ര​നെ ടെ​ല​ഗ്രാം വ​ഴി ബ​ന്ധ​പ്പെ​ട്ടാ​ണ് ത​ട്ടി​പ്പ് ന​ട​ത്തി​യ​ത്. സൈ​ബ​ർ പൊ​ലീ​സി​ൻറെ അ​ന്വേ​ഷ​ണ​ത്തി​നി​ടെ പ​രാ​തി​ക്കാ​ര​ന് ന​ഷ്ട​പ്പെ​ട്ട​തി​ലെ വ​ലി​യൊരു തുക പ്ര​തി​യു​ടെ പേരിൽ മ​തി​ല​ക​ത്തെ ബാ​ങ്കി​ലേ​ക്ക് ട്രാ​ൻ​സ്ഫ​ർ ചെ​യ്ത​താ​യി ക​ണ്ടെ​ത്തി. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് അറസ്റ്റ്. പ്ര​ത്യേ​കം ബാ​ങ്ക് അ​ക്കൗ​ണ്ട് തു​ട​ങ്ങി​യാ​ണ് പ്ര​തി ത​ട്ടി​പ്പ് പ​ണം സ്വീ​ക​രി​ച്ച​ത്.
ജി​ല്ല പൊ​ലീ​സ് മേ​ധാ​വി അ​ജി​ത് കു​മാ​റി​ൻറെ നി​ർ​ദേ​ശ​പ്ര​കാ​രം ഡി.​സി.​ആ​ർ.​ബി ഡി​വൈ.​എ​സ്.​പി എം. ​പ്ര​സാ​ദി​ൻറെ മേ​ൽ​നോ​ട്ട​ത്തി​ൽ സൈ​ബ​ർ ക്രൈം ​പൊ​ലീ​സ് സ്റ്റേ​ഷ​ൻ ഇ​ൻ​സ്പെ​ക്ട​ർ ടി. ​ശ​ശി​കു​മാ​ർ, സ​ബ് ഇ​ൻ​സ്പെ​ക്ട​ർ വി.​ആ​ർ. റ​നീ​ഷ്, സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ​മാ​രാ​യ എ. ​മു​ഹ​മ്മ​ദ് ഫാ​സി​ൽ, ഇ.​കെ. വി​നോ​ദ്, വി. ​ഉ​ല്ലാ​സ്, ആ​ർ. പ​ദ്മാ​ന​ന്ദ്, പി.​കെ. ശ​ര​ണ്യ എ​ന്നി​വ​രു​ൾ​പ്പെ​ട്ട സം​ഘ​മാ​ണ് കേ​സ​ന്വേ​ഷ​ിച്ചത്. കേ​സി​ൽ നേ​ര​ത്തേ മൂ​ന്ന് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. കൂ​ടു​ത​ൽ അ​റ​സ്റ്റു​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു
facebook twitter