+

‘അതിക്രമം എത്ര വർഷം കഴിഞ്ഞാലും അതിക്രമം തന്നെ, അഞ്ചോ പത്തോ മിനിറ്റിനുള്ളിൽ പ്രതികരിച്ചില്ലെങ്കിൽ വാലിഡ് അല്ലാതാകാൻ ഒ.ടി.പി അല്ല, സ്ത്രീയുടെ പൗരാവകാശങ്ങൾ' : കെ ആർ മീര

നടി ഹണിറോസിന്റെ പരാതിയിൽ ബോബി ചെമ്മണ്ണൂരിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ എന്തുകൊണ്ട് നേരത്തെ പ്രതികരിച്ചില്ല എന്ന ഇരകളെ ആക്ഷേപിക്കുന്ന വാദങ്ങളും സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുകയാണ്.

കൊച്ചി: നടി ഹണിറോസിന്റെ പരാതിയിൽ ബോബി ചെമ്മണ്ണൂരിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ എന്തുകൊണ്ട് നേരത്തെ പ്രതികരിച്ചില്ല എന്ന ഇരകളെ ആക്ഷേപിക്കുന്ന വാദങ്ങളും സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുകയാണ്. ഇപ്പോഴിതാ ഇത്തരം പ്രതികരണങ്ങൾക്കും ചർച്ചകൾക്കും എതിരെ എഴുത്തുകാരി കെ.ആർ.മീര ഫേസ്ബുക്കിലൂടെ പ്രതികരണം അറിയിച്ചിരിക്കുകയാണ്.

‘ഒരു അതിക്രമം നേരിട്ടാൽ, ഒരു വർഷം കഴിഞ്ഞ് പ്രതികരിച്ചാലും രണ്ടു വർഷം കഴിഞ്ഞ് പ്രതികരിച്ചാലും ഇനി പ്രതികരിച്ചില്ലെങ്കിലും അതിക്രമം അതിക്രമം അല്ലാതാകുകയില്ല. അതു കുറ്റകൃത്യം അല്ലാതാകുകയില്ല.

അവരവർക്കു മുറിപ്പെടും വരെ എങ്ങനെ വേദനിക്കണം, എത്ര നേരം വേദനിക്കണം എന്നൊക്കെ ഉപദേശിക്കാൻ എളുപ്പമാണ്. അഞ്ചോ പത്തോ മിനിറ്റിനുള്ളിൽ പ്രതികരിച്ചില്ലെങ്കിൽ വാലിഡ് അല്ലാതാകാൻ ഒ.ടി.പി അല്ല, സ്ത്രീയുടെ പൗരാവകാശങ്ങൾ. – കെ.ആർ മീര ഫേസ്ബുക്കിൽ കുറിച്ചു.

facebook twitter