കെ.എസ്.ആർ.ടി.സി.ബജറ്റ് പയ്യന്നൂർ യൂണിറ്റ് ബജറ്റ് ടൂറിസം സെൽ തീർത്ഥയാത്ര 19 ന്

09:50 AM Sep 15, 2025 | AVANI MV

പയ്യന്നൂർ :കെ.എസ്.ആർ.ടി.സി പയ്യന്നൂർ യൂണിറ്റ് ബജറ്റ് ടൂറിസം സെല്ലിൻ്റെ നേതൃത്വത്തിൽ  സെപ്റ്റംബർ 19 ന്  പഞ്ചപാണ്ഡവ ക്ഷേത്ര തീർത്ഥയാത്ര സംഘടിപ്പിക്കുന്നു. രാവിലെ അഞ്ച് മണിയോടെ പയ്യന്നൂരിൽ നിന്നും പുറപ്പെട്ട് 21-ന് പുലർച്ചെ തിരിച്ചെത്തുന്ന വിധമാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. 

പഞ്ച പാണ്ഡവ ക്ഷേത്രങ്ങൾക്ക് പുറമെ ചോറ്റാനിക്കര ദേവി ക്ഷേത്രം, വൈക്കം മഹാദേവ ക്ഷേത്രം, ഏറ്റുമാനൂർ മഹാദേവ ക്ഷേത്രം, അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രം, മണ്ണാറശാല നാഗരാജ ക്ഷേത്രം എന്നിവയും ആറന്മുള വള്ള സദ്യയും പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആദ്യം ബുക്ക് ചെയ്യുന്ന 36 പേർക്കാണ് അവസരം.കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും 9495403062, 9745534123 നമ്പറുകളിൽ ബന്ധപ്പെടാം.