യാത്രാമധ്യേ അപസ്മാരത്തെ തുടർന്ന് ബോധം നഷ്ടപ്പെട്ടു ; പരിക്കേറ്റ യാത്രക്കാരിയെ ആശുപത്രിയിലെത്തിച്ച് കെ.എസ്.ആർ.ടി.സി ജീവനക്കാർ

03:30 PM Jul 02, 2025 |


തിരുവല്ല : യാത്രാമധ്യേ അപസ്മാരത്തെ തുടർന്ന് ബോധം നഷ്ടപ്പെട്ട് ബസ്സിന്റെ ജനാലയുടെ ഇരുമ്പ് പാളിയിൽ തലയടിച്ച് എന്നഗുരുതര പരിക്കേറ്റ യാത്രക്കാരിയെ കെഎസ്ആർടിസി ജീവനക്കാർ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. കോന്നി സ്വദേശിനി നീതുവിനെയാണ് ഇന്ന് രാവിലെ ഒമ്പതേ കാലോടെ തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രിയിൽ എത്തിച്ചത്. 

പത്തനാപുരത്ത് നിന്നും സുൽത്താൻബത്തേരിയിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസ്സിലെ യാത്രക്കാരിയായിരുന്ന നീതുവിന് ടികെ റോഡിലെ മനയ്ക്കച്ചിറ ഭാഗത്ത് വെച്ചാണ് അപസ്മാര ബാധ ഉണ്ടായത്. 

ഇതേ തുടർന്ന്  മറ്റ് യാത്രക്കാരുടെ അനുവാദത്തോടെ സ്റ്റോപ്പുകളിൽ  നിർത്താതെ മറ്റ് ഡ്രൈവർ സുരേഷ് കുമാർ, കണ്ടക്ടർ രജീഷ് എന്നിവർ ചേർന്ന് നീതുവിനെ ആശുപത്രിയിൽ എത്തുകയായിരുന്നു. തലയ്ക്ക് പരിക്കേറ്റ നീതുവിനെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റി. യുവതിയുടെ ബന്ധുക്കളെ അടക്കം വിവരം അറിയിച്ചശേഷം യാത്രക്കാരുമായി ബസ് യാത്ര തുടർന്നു.