+

കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് പെട്ടി ഓട്ടോറിക്ഷയിലിടിച്ചു ; നാല് വയസ്സുകാരി മരിച്ചു

വയറു വേദന മൂലം നൂറ ഫാത്തിമയെ ആശുപത്രിയില്‍ കൊണ്ടുപോകുന്നതിനിടെയാണ് അപകടം.

തൃശൂര്‍ ഓട്ടുപാറയില്‍ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് പെട്ടി ഓട്ടോറിക്ഷയിലിടിച്ച് നാല് വയസ്സുകാരി മരിച്ചു. മുള്ളൂര്‍ക്കര സ്വദേശി ഫാത്തിമ ആണ് മരിച്ചത്. ഗര്‍ഭിണിയായ യുവതിക്കും പരിക്കേറ്റു. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് കുട്ടി മരിച്ചത്.


മുള്ളൂര്‍ക്കര സ്വദേശി ഉനൈസ് ( 32) , ഭാര്യ റെയ്ഹാനത്ത് ( 28 ) എന്നിവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വയറു വേദന മൂലം നൂറ ഫാത്തിമയെ ആശുപത്രിയില്‍ കൊണ്ടുപോകുന്നതിനിടെയാണ് അപകടം.

Trending :
facebook twitter