തൃശൂർ: ലൈംഗിക ചുവയോടെ സംസാരിച്ച അധ്യാപകനെ സംരക്ഷിക്കുന്നു എന്നാരോപിച്ച് കോളജ് പ്രിൻസിപ്പളിനെ കെ.എസ്.യു. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉപരോധിച്ചു. നെടുപുഴ വുമൺസ് പോളിടെക്നിക്ക് കോളജിലെ വിദ്യാർഥികളോട് ലൈംഗിക ചുവയോടെ സംസാരിക്കുകയും ശാരീരികമായും മാനസികമായും പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്ത അധ്യാപകനെതിരേ 29 ഓളം പ്രായപൂർത്തി ആവാത്ത പെൺകുട്ടികൾ അടക്കം പരാതി നൽകിയിട്ടും അധ്യാപകനെ സംരക്ഷിക്കുന്ന കോളജ് പ്രിൻസിപ്പലിനെയാണ് കെ.എസ്.യു. ജില്ലാ പ്രസിഡന്റ് ഗോകുൽ ഗുരുവായൂരിന്റെയും സംസ്ഥാന ട്രഷറർ സച്ചിൻ ടി. പ്രദീപ്, എൻ.എസ്.യു.ഐ. കർണാടക സംസ്ഥാന സെക്രട്ടറി നൗഫൽ ജമാൽ ന്റെയും നേതൃത്വത്തിൽ ഉപരോധിച്ചത്.
ഉപരോധിച്ച ജില്ലാ കമ്മിറ്റി അംഗങ്ങളെ പോലിസ് അറസ്റ്റ് ചെയ്തു. കുറ്റാരോപിതനായ അധ്യാപകനെതിരെ നടപടി എടുക്കുക. കുറ്റാരോപിതനായ അധ്യാപകനെ സംരക്ഷിക്കുന്നവർക്കെതിരെ നടപടി എടുക്കുന്നത് വരെ ശക്തമായ സമരത്തിന് നേതൃത്വം നൽകാൻ തന്നെയാണ് ഗടഡ തൃശൂർ ജില്ലാ കമ്മിറ്റിയുടെ തീരുമാനം