കോഴിക്കോട്: മുസ്ലീം ലീഗ് നേതാവ് പികെ ഫിറോസിനെ കൂടുതല്‍ കുഴപ്പത്തിലാക്കുന്ന ചോദ്യങ്ങളുമായി കെടി ജലീല്‍ എംഎല്‍എ. ദുബായിലെ കമ്പനിയും ശമ്പളവും ബിസിനസുമെല്ലാം അടിമുടി ദുരൂഹതയാണെന്ന് ആരോപണം ഉയരവെയാണ് ചോദ്യങ്ങളുമായി ജലീല്‍ എത്തിയിരിക്കുന്നത്. റിവേഴ്‌സ് ഹവാലയ്ക്കുവേണ്ടിയുള്ള തട്ടിക്കൂട്ടാണ് ദുബായിലെ ജോലിയെന്നും അദ്ദേഹം ആരോപിക്കുന്നുണ്ട്.
കെടി ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ്,
ഫിറോസ് ഉത്തരം പറയേണ്ട ചോദ്യങ്ങള്‍ 15
1) ഫിറോസ് സെയില്‍സ് മാനേജരായ കമ്പനിക്ക് ദുബായിയിലെ ഏതെങ്കിലും ബാങ്കില്‍ അക്കൗണ്ട് ഉണ്ടോ?
2) Fortune House General Trading എന്ന കമ്പനിയുടെ ബിസിനസ് വ്യാപ്തി എത്രയാണ്?
3) കമ്പനിയുടെ ഏതൊരു വില്‍പ്പനക്കും വാങ്ങലിനും ക്രയവിക്രയം നടത്തുന്ന സ്ഥാപനം തയ്യാറാക്കിയ ഇന്‍വോയ്സുകള്‍ ഉണ്ടായിരിക്കും. അതില്‍ 5% വാറ്റും ഉള്‍പ്പെടുത്തിയിട്ടുണ്ടാകും. അതത് സാമ്പത്തിക വര്‍ഷത്തേക്കുള്ള ഒരു ഓഡിറ്റ് റിപ്പോര്‍ട്ടുമുണ്ടാകും. ഫിറോസ് ജോലി ചെയ്യുന്ന കമ്പനിക്ക് ഇത്തരമൊരു സര്‍ട്ടിഫൈഡ് ഓഡിറ്റ് റിപ്പോര്‍ട്ട് ഉണ്ടോ?
4) ദുബായിലെ ഏതൊരു കമ്പനിയാണെങ്കിലും അതിലെ ജീവനക്കാരുടെ ശമ്പളം ഓരോ ജവനക്കാരന്റെയും അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യണം. ഫിറോസിന് ഒരു അക്കൗണ്ട് ഉണ്ടോ?
5) ഫിറോസിന് അക്കൗണ്ടുള്ള ബാങ്ക് ഏതാണ്?
6) നിയമപ്രകാരം, ഇന്ത്യയില്‍ 182 ദിവസത്തില്‍ കൂടുതല്‍ താമസിക്കുന്ന ആരെയും ഒരു എന്‍.ആര്‍.ഐ ആയി കണക്കാക്കാന്‍ കഴിയില്ല. അതിനാല്‍ എവിടെ നിന്നുള്ള വരുമാനത്തിനാണെങ്കിലും നികുതി നല്‍കാന്‍ ബന്ധപ്പെട്ടയാള്‍ ബാദ്ധ്യസ്ഥനാണ്. ഇതുപ്രകാരം ഫിറോസ് വാങ്ങിയ ശമ്പളത്തിന് ഇന്ത്യാ ഗവ:ന് നികുതി അടച്ചിട്ടുണ്ടോ?
7) ഇതുവരെ ശമ്പളമായി ഫിറോസിന് ലഭിച്ച പണം എങ്ങനെയാണ് അദ്ദേഹം ഇന്ത്യയിലേക്ക് കൊണ്ടുവന്നത്?
8 ) ഫിറോസിന് ഇന്ത്യയില്‍ ഒരു സേവിംഗ്‌സ് അക്കൗണ്ട് ഉണ്ടോ?
9) ഇന്ത്യയില്‍ അദ്ദേഹത്തിന് ഒരു എന്‍.ആര്‍.ഐ അക്കൗണ്ട് ഉണ്ടോ?
10) ഫിറോസിന് വിദേശത്ത് അക്കൗണ്ട് ഉണ്ടായിരുന്നെങ്കില്‍, നാമനിര്‍ദ്ദേശ പത്രികയുടെ ഡിക്ലറേഷനില്‍ അതെന്തുകൊണ്ട് അദ്ദേഹം പ്രഖ്യാപിച്ചില്ല?
11) ദുബായിലെ ഫിറോസിന്റെ തൊഴില്‍ കരാര്‍ പ്രകാരം, വിദേശത്തു മാത്രമേ അദ്ദേഹത്തിന് പേയ്മെന്റുകള്‍ ലഭിക്കാന്‍ അര്‍ഹതയുള്ളൂ.
12) അമേരിക്ക, യു.കെ, കാനഡ തുടങ്ങിയ രാജ്യങ്ങളില്‍ തനിക്ക് ബിസിനസ് വിസയുണ്ടെന്നാണ് ഫിറോസ് തന്നെ വീമ്പു പറഞ്ഞത്. അങ്ങിനെ ഉണ്ടെങ്കില്‍, ഫിറോസ് അവിടങ്ങളില്‍ ചെയ്യുന്ന ബിസിനസ്സ് എന്താണ്?
13) സേവനങ്ങളാണോ സാധനങ്ങളാണോ ഫിറോസ് വിദേശ രാജ്യങ്ങളില്‍ വില്‍പ്പന നടത്തുന്നത്. നിക്ഷേപത്തിന്റെ സ്വഭാവം എന്താണ്?
14) കഴിഞ്ഞ 20 വര്‍ഷമായി ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗിന്റെ വിദ്യാര്‍ത്ഥി-യുവജന സംഘടനയുടെ അമരക്കാരന്‍ എന്ന നിലയില്‍ മുഖം കാണിക്കുന്ന വ്യക്തിയാണ് ഫിറോസ്! അദ്ദേഹത്തിന് ഏതെങ്കിലും ബാഹ്യ ഏജന്‍സികളില്‍ നിന്ന് ധനസഹായം ലഭിക്കുന്നുണ്ടോ?
15) ഇന്ത്യയില്‍ താമസിച്ച് ചെയ്യാത്ത ജോലിക്ക് നിയമ വിരുദ്ധമായി പണം കൈപ്പറ്റി പൊതുപ്രവര്‍ത്തകനായി ഫിറോസ് തുടരുന്നത് ശരിയാണോ?