രണ്ടുമാസത്തിനിടെ 6,300 പ്രവാസികളെ നാടുകടത്തി കുവൈത്ത്

01:43 PM Jul 10, 2025 | Suchithra Sivadas

ഈ വര്‍ഷം മെയ്, ജൂണ്‍ മാസങ്ങളിലായി ഏകദേശം 6,300 പ്രവാസികളെ നാടുകടത്തുന്ന നടപടികള്‍ ആഭ്യന്തര മന്ത്രാലയത്തിലെ കറക്ഷണല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സ് സെക്ടറിലെ ഡിപോര്‍ട്ടേഷന്‍ ആന്‍ഡ് ഡിറ്റന്‍ഷന്‍ വിഭാഗം പൂര്‍ത്തിയാക്കി. താമസ-തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച പ്രവാസികളെ അവരുടെ മാതൃരാജ്യങ്ങളിലേക്ക് വേഗത്തില്‍ നാടുകടത്താനുള്ള വകുപ്പിന്റെ നിലവിലുള്ള ശ്രമങ്ങളുടെ ഭാഗമാണിത്.

താമസ, തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചതിന് മന്ത്രാലയത്തിലെ വിവിധ വിഭാഗങ്ങള്‍ കൈമാറിയ പ്രവാസികളെ നാടുകടത്തുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ വകുപ്പ് പരിശ്രമിക്കുന്നത് തുടരുകയാണെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇക്കൂട്ടത്തില്‍ ചിലര്‍ക്ക് ജുഡീഷ്യല്‍ വിധികള്‍ ബാധകമാണ്. നാടുകടത്തല്‍ നടപടികള്‍ പൂര്‍ത്തിയാകുന്നത് വരെ താല്‍ക്കാലിക തടങ്കലില്‍ കഴിയുന്ന നിയമലംഘകര്‍ക്ക് മാനുഷിക പിന്തുണയും മറ്റ് ആവശ്യങ്ങളും നല്‍കിക്കൊണ്ട് നടപടികള്‍ വേഗത്തിലാക്കാന്‍ വകുപ്പ് പ്രവര്‍ത്തിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു.