+

ജീവപര്യന്തം തടവുശിക്ഷ 20 വര്‍ഷമായി കുറയ്ക്കാന്‍ ആലോചിച്ച് കുവൈറ്റ്

പുതിയ ഉത്തരവ് പ്രകകാരം ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് ജയിലുകളില്‍ 20 വര്‍ഷത്തെ തടവ് കാലാവധി പൂര്‍ത്തിയാക്കിയവര്‍ക്ക് മോചനത്തിന് വഴിയൊരുങ്ങും.

കുവൈറ്റ് ജയിലുകളില്‍ കഴിയുന്ന പ്രവാസികള്‍ ഉള്‍പ്പെടെയുള്ള ജീവപര്യന്തം തടവുകാര്‍ക്ക് ആശ്വാസം.അമീര്‍ ശെയ്ഖ് മിഷാല്‍ അല്‍ അഹ്‌മദ് അല്‍ ജാബര്‍ അല്‍ സബാഹിന്റെ നിര്‍ദേശ പ്രകാരം രാജ്യത്തെ ജീവപര്യന്തം തടവുശിക്ഷ 20 വര്‍ഷമായി കുറയ്ക്കാന്‍ ആക്ടിങ് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശെയ്ഖ് ഫഹദ് യൂസഫ് സൗദ് അല്‍ സബാഹ് ഉത്തരവ് പുറപ്പെടുവിച്ചതിനെ തുടര്‍ന്നാണിത്. നിലവില്‍ ജീവപര്യന്തം തടവ് എന്നാല്‍ കടുത്ത ജോലികളോടെ മരണംവരെ ജയിലുകളില്‍ കഴിയുകയെന്നതാണ്.

പുതിയ ഉത്തരവ് പ്രകകാരം ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് ജയിലുകളില്‍ 20 വര്‍ഷത്തെ തടവ് കാലാവധി പൂര്‍ത്തിയാക്കിയവര്‍ക്ക് മോചനത്തിന് വഴിയൊരുങ്ങും. വിവിധ കേസുകളില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടു കഴിയുന്ന ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള നിരവധി പ്രവാസികള്‍ക്ക് ഇത് വലിയ അനുഗ്രഹമാവവും. നിലവിലെ തടവുകാര്‍ ജയിലില്‍ 20 വര്‍ഷം തികയ്ക്കുന്നതിന് മൂന്ന് മാസം മുമ്പ് അവരുടെ കേസുകള്‍ അവലോകനം ചെയ്യുന്നതിനായി ഒരു പ്രത്യേക കമ്മിറ്റി രൂപീകരിക്കാനും അദ്ദേഹം നിര്‍ദേശിച്ചു.

facebook twitter