വഴിയാത്രക്കാരെ ആക്രമിക്കാന്‍ ശ്രമിച്ചു,കുവൈത്തി പൗരനെ പൊലീസ് അറസ്റ്റ് ചെയ്തു

03:03 PM Aug 11, 2025 | Suchithra Sivadas

കുവൈത്തിലെ റാഖയില്‍ കത്തി കാട്ടി വഴിയാത്രക്കാരെ ആക്രമിക്കാനും സുരക്ഷാ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്താനും ശ്രമിച്ച ഒരു കുവൈത്തി പൗരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ സാധാരണക്കാരെയും സ്ഥലത്തെത്തിയ സുരക്ഷാ ഉദ്യോഗസ്ഥരെയും കത്തി കാട്ടി ഭീഷണിപ്പെടുത്തി.


ഇയാളെ പിന്തിരിപ്പിക്കാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ആകാശത്തേക്ക് വെടിയുതിര്‍ത്തെങ്കിലും ഇയാള്‍ കീഴടങ്ങാന്‍ തയ്യാറായില്ല. ഇതേത്തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ഇയാളുടെ കാലില്‍ വെടിയുതിര്‍ക്കേണ്ടി വന്നു. ഉടന്‍ തന്നെ ഇയാളെ അദാന്‍ ആശുപത്രിയിലേക്ക് മാറ്റി. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണ്. കനത്ത സുരക്ഷയിലാണ് പ്രതി ഇപ്പോഴുള്ളത്. കൊലപാതകശ്രമം, ആയുധം കൈവശം വെക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.