കുവൈത്തിലെ അല്‍-മുബാറക് ഏരിയയിലെ ആറാം റിംഗ് റോഡിന് എതിര്‍വശത്തുള്ള ഒരു ചെക്ക്‌പോസ്റ്റില്‍ മുതലയുമായി ഒരാള്‍ പിടിയില്‍. അറസ്റ്റ് ചെയ്ത മുപ്പതുകാരനായ പൗരനെ ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് എന്‍വയണ്‍മെന്റിന് കൈമാറി.
രാത്രി ചെക്ക്‌പോസ്റ്റില്‍ പട്രോളിംഗ് നടത്തുന്നതിനിടെ വാഹനങ്ങള്‍ പരിശോധിക്കുമ്പോള്‍ ഡ്രൈവറെ പരിഭ്രാന്തനായി കാണപ്പെടുകയായിരുന്നു.
പരിശോധനയില്‍ ഒരു പെട്ടിയില്‍ മുതലയെ കണ്ടെന്നും ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ റിപ്പോര്‍ട്ട് ചെയ്തു. താന്‍ വളര്‍ത്തുന്ന മുതലയാണിതെന്ന് ചോദ്യം ചെയ്യലില്‍ പൗരന്‍ വിശദീകരിച്ചു. കൂടുതല്‍ നടപടികള്‍ക്കായി അയാളെ ബന്ധപ്പെട്ട അതോറിറ്റിക്ക് കൈമാറി.
Trending :