ചേരുവകൾ
കടലപരിപ്പ് - 1 കപ്പ്
പഞ്ചസാര - 1 കപ്പ്
നെയ്യ് - 4 ടീസ്പൂൺ
ഏലക്കാപൊടി - 2 നുള്ള്
ഉപ്പ് - ഒരു നുള്ള്
അണ്ടിപ്പരിപ്പ് - 5-6 എണ്ണം
ഉണക്കമുന്തിരി - ചെറിയ കൈപിടി
തയാറാക്കുന്നവിധം
ആദ്യം തന്നെ കടലപരിപ്പ് കഴുകിയതിന് ശേഷം ഒരു 4 മണിക്കൂർ വെള്ളത്തിൽ കുതിർത്ത് വയ്ക്കണം. ശേഷം വെള്ളം കളഞ്ഞതിന് ശേഷം ഒരു മിക്സി ജാറിൽ ഇട്ട് ഒന്ന് അരച്ചെടുക്കണം.
ഒരു പാൻ ചൂടാക്കി അതിൽ നെയ്യ് ഒഴിച്ച് അരച്ചുവച്ചത് ചേർത്ത് ഒരു അഞ്ചു മിനിറ്റ് ചെറിയ തീയിൽ ഇളക്കിയെടുക്കാം. ഇതിന്റെ വെള്ളമൊക്കെ ഒന്ന് വറ്റിയതിനുശേഷം കുറച്ച് സമയം കൂടി ഒന്ന് വറുത്തെടുക്കണം. ഒരു 20 മിനിറ്റ് സമയം എടുക്കും ഇതൊന്ന് വറുത്തെടുക്കാൻ.
ഇതിന്റെ ചൂട് മാറിയതിനു ശേഷം മിക്സിയുടെ ജാറിൽ ഒന്ന് തരുതരുപ്പായി പൊടിച്ചെടുക്കാം,ശേഷം ഒരു പാനിൽ പഞ്ചസാര ചേർത്ത് കൊടുക്കാം ഇതിൽ അൽപം വെള്ളവും ചേർത്ത് ഒരുനൂൽ പരുവമാകുന്നത് വരെ ചെറിയ തീയിൽ ഇളക്കിയെടുക്കാം.
നൂൽ പരുവമായാൽ ഇതിൽ നേരെത്തെ പൊടിച്ചു വച്ച കടലമിശ്രിതം ചേർത്ത് കൊടുക്കാം, നന്നായി ഒന്ന് ഇളകിയോജിപ്പിച്ചതിന് ശേഷം വറുത്തുവച്ച അണ്ടിപരിപ്പും മുന്തിരിയും ചേർത്ത് ഇളക്കിയെടുക്കാം. ചെറിയ ചൂടിൽ ഇതൊന്ന് ഉരുട്ടിയെടുക്കാം. നല്ല രുചിയുള്ള വായിലിട്ടാൽ അലിഞ്ഞു പോകുന്ന ലഡ്ഡു തയ്യാർ.