+

ലാലേട്ടന്‍ കിന്നാരത്തുമ്പികള്‍ കണ്ടിട്ടുണ്ടെന്ന് പറഞ്ഞു, ഒരു സൂപ്പര്‍ സ്റ്റാര്‍ ആയിട്ട് കൂടി അങ്ങനെ പറഞ്ഞു ; ഷക്കീല

അമ്മ, സഹോദരി, പാട്ടി, അമ്മമ്മ തുടങ്ങിയ വേഷങ്ങള്‍ ചെയ്യാനാണ് ആഗ്രഹം,' ഷക്കീല പറഞ്ഞു.

മോഹന്‍ലാലിലെ നായകനാക്കി അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് ചിത്രമാണ് ഛോട്ടാ മുംബൈ. വര്‍ഷങ്ങള്‍ക്ക് ശേഷം റീ റീലീസ് ആയി എത്തിയപ്പോഴും മികച്ച സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചിരുന്നത്. മലയാളികളെ പൊട്ടി ചിരിപ്പിക്കുന്ന നിരവധി സീനുകള്‍ സിനിമയില്‍ ഉണ്ടായിരുന്നു. അതില്‍ ഒന്നായിരുന്നു നടി ഷക്കീലയുടെ സീന്‍. മോഹന്‍ലാല്‍ ചിത്രമാണെന്ന് മാത്രമാണ് തനിക്ക് അറിയാമായിരുന്നതെന്നും ലാലേട്ടനൊപ്പം ഡയലോഗ് ഉണ്ടാകുമെന്ന് കരുതിയില്ലെന്നും ഷക്കീല പറഞ്ഞു.

'ഛോട്ടാ മുംബൈ ലാലേട്ടന്‍ ചിത്രമാണെന്ന് അറിയാം. സ്‌ക്രിപ്റ്റ് എനിക്ക് അറിയില്ല, ഒരു സീന്‍ മാത്രമാണ് അഭിനയിക്കാന്‍ ഉള്ളത് എന്നാണ് പറഞ്ഞിരുന്നത്. പക്ഷെ ആ സീനില്‍ അദ്ദേഹം ഉണ്ടാകുമെന്ന് ഞാന്‍ വിചാരിച്ചിരുന്നില്ല. അദ്ദേഹം ആ സീനില്‍ എന്നോട് ഡയലോഗ് പറയുണ്ട്. ഞാന്‍ കിന്നാരത്തുമ്പി മൂന്ന് തവണ കണ്ടുവെന്ന്. സാര്‍ അത് വേണ്ട എന്ന് പറഞ്ഞപ്പോള്‍ ഇല്ല ഞാന്‍ സിനിമ കണ്ടിട്ടുണ്ട് എന്നാണ് അദ്ദേഹം പറഞ്ഞത്. അത്രയ്ക്കും നല്ല മനുഷ്യനാണ് അദ്ദേഹം.  മോഹന്‍ലാല്‍ ഒരു സൂപ്പര്‍ സ്റ്റാര്‍ ആയിട്ട് കൂടി അങ്ങനെ പറഞ്ഞു,
താന്‍ ഇനി ഷക്കീല എന്ന വേഷത്തില്‍ ഒരു സിനിമയിലും അഭിനയിക്കില്ലെന്നും അത് ബോര്‍ ആണെന്നും നടി കൂട്ടിച്ചേര്‍ത്തു. ' ഷക്കീല എന്ന പേരില്‍ ഇനി ഒരു ചിത്രത്തിലും അഭിനയിക്കില്ല. കാരണം അത് ഭയങ്കര ബോര്‍ ആണ്. എനിക്കും ബോര്‍ അടിച്ചു. 'അമ്മ, സഹോദരി, പാട്ടി, അമ്മമ്മ തുടങ്ങിയ വേഷങ്ങള്‍ ചെയ്യാനാണ് ആഗ്രഹം,' ഷക്കീല പറഞ്ഞു.

facebook twitter