+

കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ അടിമാലിക്ക് പിന്നാലെ പള്ളിവാസലിലും മണ്ണിടിച്ചിൽ

പ്രദേശത്ത് ഇപ്പോഴും മഴ തുടരുന്നുണ്ട്.

തൊടുപുഴ: കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ അടിമാലിക്ക് പിന്നാലെ മൂന്നാർ പള്ളിവാസലിലും മണ്ണിടിച്ചിൽ ഉണ്ടായി. അതേസമയം ഇവിടെ രാത്രിയാത്ര നിരോധിച്ചതിനാൽ വൻ അപകടമാണ് ഒഴിവായത്. പ്രദേശത്ത് കുടുതൽ മണ്ണിടിയാൻ സാധ്യതയുണ്ടെന്ന് നാട്ടുകാർ പറയുന്നു.പള്ളിവാസൽ മൂലക്കടയിലാണ് ദേശീയപാതയുടെ ഒരു ഭാഗം ഇടിഞ്ഞ് താഴ്ഭാഗത്തേക്ക് പതിച്ചത്.ഇന്നലെ രാത്രി 10.30യോടെയാണ് സംഭവം.

കൊച്ചി – ധനുഷ് കോടി ദേശീയപാതയുടെ രണ്ടാം പാലത്തിന്റെ നിർമാണം നടക്കുന്ന മേഖലയിൽ തന്നെയാണ് വീണ്ടും മണ്ണിടിച്ചിലുണ്ടായത്.
പ്രദേശത്ത് ഇപ്പോഴും മഴ തുടരുന്നുണ്ട്. കൂടുതൽ മണ്ണിടിയാൻ സാധ്യതയുള്ളതിനാൽ പ്രദേശവാസികൾ ആശങ്കയിലാണ്. മണ്ണിടിയുമ്പോൾ പ്രദേശത്ത് കാര്യമായ കാലാവസ്ഥാ വ്യതിയാനങ്ങളില്ലായിരുന്നു എന്ന് പ്രദേശവാസികൾ പറയുന്നു.

അശാസ്ത്രീയ നിർമാണവും മണ്ണെടുപ്പുമാണ് മണ്ണിടിച്ചിലിന് പിന്നിലെ പ്രധാന കാരണമെന്നാണ് നാട്ടുകാർ പറയുന്നത്. രാവിലെ മുതൽ വാഹനങ്ങൾ ഭാഗികമായി കടത്തി വിടാൻ തുടങ്ങിയിട്ടുണ്ട്. മണ്ണിടിച്ചിൽ ഉണ്ടായ സ്ഥലത്ത് വിദഗ്ധ സംഘം പരിശോധന നടത്തുമെന്ന് അധികൃതർ അറിയിച്ചു.

Trending :
facebook twitter