+

ബംഗളൂരുവിൽ അഭിഭാഷകനെ വെട്ടിക്കൊലപ്പെടുത്തി

ബംഗളൂരുവിൽ അഭിഭാഷകനെ വെട്ടിക്കൊലപ്പെടുത്തി

ബംഗളൂരു : ബംഗളൂരുവിൽ കെങ്കേരിക്ക് സമീപം നൈസ് റോഡിൽ അക്രമി സംഘം അഭിഭാഷകനെ ക്രൂരമായി വെട്ടിക്കൊന്നു. കെങ്കേരി എസ്.എം.വി ലേഔട്ടിൽ താമസിക്കുന്ന എച്ച്.ജഗദീഷാണ്(46) മരിച്ചത്. ശനിയാഴ്ചയാണ് സംഭവം പുറംലോകം അറിഞ്ഞത്.

വെള്ളിയാഴ്ച രാത്രി കെങ്കേരിയിലെ സി.വി രാമൻ എസ്റ്റേറ്റിന് സമീപമുള്ള നൈസ് റോഡിൽ നിന്നാണ് അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്. കാറിൽ നിന്ന് ഏകദേശം 150 മീറ്റർ അകലെയായിരുന്നു മൃതദേഹം. വാഹനത്തിന്റെ ലൈറ്റുകൾ ഓണായിരുന്നു.നാല് വാതിലുകളും പൂട്ടിയ നിലയിലും.

ഇരയുടെ തലക്കും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും ഗുരുതരമായി പരിക്കേറ്റിരുന്നു. മരിച്ചയാളുടെ അടുത്ത ബന്ധുവായ ഡോ. പ്രഭഞ്ജൻ ഇതുസംബന്ധിച്ച് പൊലീസിൽ പരാതി നൽകി. കെങ്കേരി പൊലീസ് അജ്ഞാതരായ ആളുകൾക്കെതിരെ എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.


 

facebook twitter