+

വെറും 10 മിനുട്ടിനുള്ളിൽ ലെമൺ റൈസ് തയ്യാറാക്കാം

ബസ്മതി റൈസ് – ഒരു കപ്പ് എണ്ണ- 2 ടേബിൾ സ്പൂൺ വെള്ളം – മുക്കാൽ കപ്പ് ഉപ്പ് – ആവശ്യത്തിന്

ബസ്മതി റൈസ് – ഒരു കപ്പ്

എണ്ണ- 2 ടേബിൾ സ്പൂൺ

വെള്ളം – മുക്കാൽ കപ്പ്

ഉപ്പ് – ആവശ്യത്തിന്

വറവ് താളിക്കാൻ

എണ്ണ – 2 ടേബിൾ സ്പൂൺ

ജീരകം – അര ടീസ്പൂൺ

കടുക് – അര ടീസ്പൂൺ

മഞ്ഞൾപ്പൊടി – അര ടീസ്പൂൺ

വറ്റൽ മുളക് – 2

പച്ചമുളക് – 2

കറിവേപ്പില – 2 തണ്ട്

ഉഴുന്ന് പരിപ്പ് – അര ടീസ്പൂൺ

കപ്പലണ്ടി -കാൽ കപ്പ്

നാരങ്ങാനീര് -കാൽ കപ്പ്

ഉപ്പ് – പാകത്തിന്

തയ്യാറാക്കേണ്ട രീതി

പാത്രത്തിൽ അരിയിട്ട് വെള്ളം ഒഴിച്ച് എണ്ണയും ഉപ്പും ചേർത്ത് വോവിക്കുക

പാനിൽ എണ്ണ ചൂടാക്കിയ ശേഷം അതിൽ കപ്പലണ്ടി വറുക്കുക

എണ്ണയിൽ തന്നെ ജീരകം ,കടുക് ഇവ ഇട്ട് പൊട്ടി തുടങ്ങുമ്പോൾ വറ്റൽമുളകും പച്ചമുളകും കറിവേപ്പിലയും ഇടുക.

ശേഷം ഉഴുന്ന് പരിപ്പ്, മഞ്ഞപ്പൊടി ചേർക്കുക

ഇതിലേയ്ക്ക് വേവിച്ചു വച്ചിരിക്കുന്ന അരിയും വറുത്തു വച്ചിരിക്കുന്ന കപ്പലണ്ടിയും നാരങ്ങ നീരും ചേർത്തുകൊടുക്കാം. ആവശ്യത്തിന് ഉപ്പും ചേർത്തിട്ട് നന്നായി ഇളക്കിയെടുത്താൽ ലെമൺ റൈസ് റെഡി.

Trending :
facebook twitter