ഫ്ലാറ്റിനുള്ളില്‍ പുലിയുടെ ആക്രമണം; 6 പേര്‍ക്ക് പരിക്കേറ്റു, പെണ്‍കുട്ടിക്ക് മുഖത്ത് ഗുരുതരപരിക്ക്

01:12 PM Dec 19, 2025 | Renjini kannur

മുംബൈക്കടുത്ത് ഭയന്തറില്‍ ഫ്ലാറ്റിൻ ഉള്ളിനുള്ളില്‍ പുള്ളിപ്പുലിയുടെ ആക്രമണം. നിരവധി പേർക്ക് പരിക്കേറ്റു.ഫ്ലാറ്റ് സമുച്ചയത്തില്‍ നിന്നും പുറത്തിറങ്ങി റോഡിലേക്ക് പ്രവേശിച്ച പുലിയെ പിടികൂടാനുള്ള ശ്രമം തുടരുകയാണ്. പുലിയുടെ ആക്രമണത്തില്‍ പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി.

പെണ്‍കുട്ടിയുടെ മുഖത്ത് അടക്കം പരിക്കുണ്ട്. ഇന്ന് രാവിലെയോടെയാണ് പുലി ഫ്ലാറ്റിനുള്ളില്‍ കയറിയത്. പെണ്‍കുട്ടിയുടെ നില ഗുരുതരമാണ്. വിവാഹ വീടായതിനാല്‍ ധാരാളം ആളുകള്‍ ഫ്ലാറ്റിലുണ്ടായിരുന്നു.

പുലിയെ അകത്തിട്ട് പൂട്ടി, ആളുകള്‍ ഫ്ലാറ്റിന് പുറത്തിറങ്ങി ബഹളം വെച്ചു, തുടര്‍ന്നാണ് ഫയര്‍ഫോഴ്സും വനംവകുപ്പും സ്ഥലത്തെത്തുന്നത്. പുലിയെ മയക്കുവെടി വെച്ച്‌ പിടികൂടാനുള്ള തയ്യാറെടുപ്പുകള്‍ നടത്തിവരികയാണ്.