അമ്പൂരിയില്‍ മയക്കുവെടിവെച്ച് പിടികൂടിയ പുലിക്കുട്ടി ചത്തു

08:35 AM Aug 10, 2025 |


അമ്പൂരി ചക്കപ്പാറയില്‍ പുരയിടത്തില്‍നിന്നും വനം വകുപ്പ് പിടികൂടിയ പുലിക്കുട്ടി ചത്തു. മൂന്നര വയസുള്ള പെണ്‍പുലിയാണ് ചത്തത്. വെള്ളിയാഴ്ചയാണ് കാരിക്കുഴിയില്‍ നിന്നും മയക്കുവെടിവെച്ച് പുലിയെ പിടികൂടിയത്. പിന്നാലെ ചികിത്സക്കായി വനംവകുപ്പ് നെയ്യാര്‍ ലയണ്‍ സഫാരി പാര്‍ക്കിലെത്തിച്ചതായിരുന്നു. എന്നാല്‍ രാവിലെ ചത്ത നിലയില്‍ പുലിക്കുട്ടിയെ കൂട്ടില്‍ കണ്ടെത്തി.

പുലിക്കുട്ടിയുടെ ശരീരത്തിലുണ്ടായിരുന്ന മുറിവുകള്‍ കമ്പിയില്‍ കുരുങ്ങിയതാണെന്നും രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ആന്തരിക അവയവങ്ങള്‍ക്ക് ക്ഷതം സംഭവിച്ചതാകാം മരണകാരണമെന്നുമാണ് വനം വകുപ്പിന്റെ നിഗമനം. അതേസമയം മയക്കുവെടിയുടെ അമിത ഡോസാണോ മരണകാരണം എന്നും സംശയമുണ്ട്. പുലിക്കുട്ടിയെ പ്രോട്ടോകോള്‍ പ്രകാരം പോസ്റ്റ്മോര്‍ട്ടം നടപടി പൂര്‍ത്തിയാക്കി സംസ്‌കരിച്ചു.