+

വിഭജന ഭീതിദിനം ആചരിക്കണമെന്ന് പറയാൻ ഗവർണർക്ക് അധികാരമില്ല,സുരേഷ് ഗോപി മാറി നിൽക്കുന്നത് ആക്ഷേപങ്ങൾ പേടിച്ച്: മന്ത്രി ശിവൻകുട്ടി

ആഗസ്റ്റ് 14 വിഭജന ഭീതി ദിനമായി ആചരിക്കണമെന്ന് വിവാദ സർക്കുലർ ഇറക്കിയ ഗവർണർ രാജേന്ദ്ര ആർലേക്കറിന് മന്ത്രി വി ശിവൻകുട്ടിയുടെ മറുപടി. കണ്ണൂരിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം 'വിഭജന ഭീതിദിനമെന്നത് ആദ്യമായി കേൾക്കുകയാണെന്നും ഏതെങ്കിലും ദിനം ആചരിക്കാൻ

കണ്ണൂർ :ആഗസ്റ്റ് 14 വിഭജന ഭീതി ദിനമായി ആചരിക്കണമെന്ന് വിവാദ സർക്കുലർ ഇറക്കിയ ഗവർണർ രാജേന്ദ്ര ആർലേക്കറിന് മന്ത്രി വി ശിവൻകുട്ടിയുടെ മറുപടി. കണ്ണൂരിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം 'വിഭജന ഭീതിദിനമെന്നത് ആദ്യമായി കേൾക്കുകയാണെന്നും ഏതെങ്കിലും ദിനം ആചരിക്കാൻ നിർദേശിക്കാൻ ഗവർണർക്ക് അധികാരമില്ലെന്നും മന്ത്രി പറഞ്ഞു. സമാന്തര ഭരണ സംവിധാനമായി മാറാനാണ് ഗവർണറുടെ ശ്രമമെന്നും മന്ത്രി വ്യക്തമാക്കി.

ആഗസ്റ്റ് 14 വിഭജന ഭീതി ദിനമായി ആചരിക്കണമെന്ന് സർവകലാശാലകൾക്ക് ഔദ്യോഗികമായി രാജ്ഭവൻ നിർദേശം നൽകിയിരുന്നു. ദിനാചരണത്തിന്റെ ഭാഗമായി സെമിനാറുകളും നാടകങ്ങളും സംഘടിപ്പിക്കണമെന്നും ഗവർണറുടെ സർക്കുലറിൽ പറയുന്നു.ഇന്ത്യാ വിഭജനം എത്രത്തോളം ഭീകരമായിരുന്നുവെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനാണ് പരിപാടിയെന്നും പരിപാടികൾ സംഘടിപ്പിക്കാൻ വിസിമാർ പ്രത്യേക ആക്ഷൻ പ്ലാൻ രൂപീകരിക്കണമെന്നുമായിരുന്നു രാജ്ഭവനിൽ നിന്ന് ഔദ്യോഗിക നിർദേശം.

അതേസമയം തൃശൂരിലെ വ്യാജവോട്ട് ആരോപണത്തിലും മന്ത്രി പ്രതികരിച്ചു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ കേന്ദ്രസർക്കാരിന്റെ വാലായി പ്രവർത്തിക്കുകയാണ്. തൃശൂരിലെ വ്യാജവോട്ട് ആരോപണത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
സുരേഷ് ഗോപി ആറ് മാസത്തോളം ക്യാമ്പ് ചെയ്ത് വോട്ട് ചേർക്കലിന് നേതൃത്വം നൽകി. ആക്ഷേപങ്ങൾ പേടിച്ചാവാം സുരേഷ് ഗോപി മാറി നിൽക്കുന്നതെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

facebook twitter