വരണ്ട ചുണ്ടുകൾക്ക് ശാശ്വത പരിഹാരത്തിനായി ഒരു ലിപ് ബാം വീട്ടിൽ തന്നെ നമ്മുക്ക് ഉണ്ടാക്കാൻ കഴിയും. ഒരു ബീറ്റ്‌റൂട്ടും. ഒരു മുറി നാരങ്ങയും, ഒരൽപം നെയ്യും മാത്രം മതി ഇത് തയ്യാറാക്കാൻ.
അത്യാവശ്യം വലിപ്പമുള്ള ഒരു ബീറ്റ്‌റൂട്ടാണ് ഇതിനാവശ്യം. തൊലി കളഞ്ഞ് കഷ്ണങ്ങളാക്കിയ ബീറ്റ്‌റൂട്ട് മിക്സിയിൽ അരച്ചെടുക്കുക. വൃത്തിയുള്ള ഒരു തുണിയുപയോഗിച്ച് അരച്ചെടുത്ത ബീറ്റ്‌റൂട്ട് നന്നായി അരച്ചെടുക്കണം. ബീറ്റ്‌റൂട്ടിന്റെ നീരാണ് നമ്മുക്ക് ലിപ് ബാമുണ്ടാക്കുന്നതിന് ആവശ്യമുള്ളത്.
ചുവടു കട്ടിയുള്ള ഒരു പാത്രത്തിലേക്ക് അരിച്ചെടുത്ത ബീറ്റ്‌റൂട്ടിന്റെ നീരൊഴിച്ച് ചെറുതീയിൽ തിളപ്പിക്കണം. ഒപ്പം തന്നെ അറ മുറി നാരങ്ങയുടെ നീരും കൂടെ ഇതിനൊപ്പം ചേർക്കുക. ബീറ്റ്‌റൂട്ട് നീര് വറ്റി വരുന്നതുവരെ ചെറിയ ഫ്ലെയ്മിൽ തിളപ്പിക്കണം. ഈ ദ്രാവകം വറ്റി വരുമ്പോഴേക്കും ഒരു സ്പൂൺ നെയ് കൂടി ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ചെടുക്കണം. ചൂടാറി കഴിഞ്ഞാൽ ചെറിയൊരു പാത്രത്തിലേക്ക് മാറ്റി അടച്ച സൂക്ഷിക്കാവുന്നതാണ്.
ഫ്രിഡ്ജിൽ സൂഖിച്ചില്ലെങ്കിൽ കൂടിയും കേട് കൂടാതെ മാസങ്ങളോളം ഈ ബീറ്റ്‌റൂട്ട് ലിപ് ബാം സൂക്ഷിക്കാൻ കഴിയും. വരണ്ട ചര്മത്തിന് പരിഹാരം എന്നതുപോലെ തന്നെ, ചുണ്ടുകൾക്ക് നല്ല നിറമുണ്ടാകാനും ഇത് സഹായിക്കുന്നു.