ചേരുവകൾ
വേവിക്കാൻ
ലിവർ
ഉപ്പ്
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്
മഞ്ഞൾ പൊടി
സവാള
തക്കാളി
പച്ചമുളക്
ഇഞ്ചി
വെളുത്തുള്ളി
കറിവേപ്പില
വെളിച്ചെണ്ണ
ഉപ്പ്
കുരുമുളകുപൊടി
മുളക് ചതച്ചത്
മഞ്ഞൾ പൊടി
മുളകുപൊടി
തയ്യാറാക്കുന്ന വിധം
ആദ്യം ലിവർ വേവിക്കാം അതിനായി പ്രഷർകുക്കറിലേക്ക് മുറിച്ചെടുത്തു കഴുകിയ ലിവറും മഞ്ഞൾപൊടി ഉപ്പ് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഇവയും ചേർത്ത് മിക്സ് ചെയ്യുക കുക്കർ അടച്ചതിനുശേഷം രണ്ടോ മൂന്നോ വിസിൽ വേവിക്കാം ഇനി ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക ഇതിലേക്ക് സവാള ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് പച്ചമുളക് തക്കാളി കറിവേപ്പില ഇവ ചേർത്ത് നന്നായി വഴറ്റാം ആവശ്യത്തിന് ഉപ്പും ചേർക്കാം നല്ലപോലെ വഴന്നു കഴിഞ്ഞാൽ മസാല പൊടികൾ ചേർക്കാം കൂടുതലായി കുരുമുളകുപൊടിയാണ് ചേർക്കേണ്ടത് പച്ചമണം മാറുമ്പോൾ വേവിച്ചെടുത്ത ലിവർ ചേർക്കാം ഇനി മിക്സ് ചെയ്ത് യോജിപ്പിച്ച് ആവശ്യമുള്ളടത്തോളം ഡ്രൈ ആക്കി എടുക്കുക,