താമരശ്ശേരിയിൽ ലോറി തോട്ടിലേക്ക് മറിഞ്ഞ് അപകടം : ഡ്രൈവർക്ക് പരിക്ക്

03:00 PM Apr 10, 2025 | Neha Nair

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരി ദേശീയപാതയിൽ ലോറി തോട്ടിലേക്ക് മറിഞ്ഞ് ഡ്രൈവർക്ക് പരിക്കേറ്റു. കർണാടക ഹസൻ സ്വദേശി പ്രസന്നനാണ് അപകടത്തിൽ പരിക്കേറ്റത്. ഇയാളെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അതേസമയം മൈസൂരുവിൽ നിന്ന് കോഴിക്കോട്ടേക്ക് വന്ന പെയിൻറ് കയറ്റിയ ലോറിയാണ് അപകടത്തിൽപ്പെട്ടത്. വട്ടക്കുണ്ട് പാലത്തിൻറെ കൈവരി തകർത്ത ലോറി തോട്ടിലേക്ക് മറിയുകയായിരുന്നു. പെയിൻറിൽ മുങ്ങി പോയ ഡ്രൈവറെ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്.